
വാഷിംഗ്ടൺ: റോഡ് ഐലൻഡിലെ പ്രമുഖ സർവകലാശാലയായ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ വാരാന്ത്യത്തിൽ നടന്ന കൂട്ട വെടിവയ്പ്പിൽ പ്രതികരിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. “ഇതൊക്കെ സംഭവിക്കാം” എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തു.
ഡിസംബർ 13-ന് നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഷൂട്ടർക്കായി തിരച്ചിൽ തുടരുകയാണ്.
“ബ്രൗൺ യൂണിവേഴ്സിറ്റി, മികച്ച സ്കൂൾ… ലോകത്തിലെ ഏറ്റവും മികച്ച സ്കൂളുകളിലൊന്ന്,” ഡിസംബർ 14ന് വൈറ്റ് ഹൗസിലെ ക്രിസ്മസ് വിരുന്നിനിടെ ട്രംപ് പറഞ്ഞു. “ഇതൊക്കെ സംഭവിക്കാം. അതിനാൽ പരിക്കേറ്റ ഒൻപത് പേർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ; ഞങ്ങളോടൊപ്പം ഇല്ലാത്ത ആ രണ്ടുപേരുടെ കുടുംബങ്ങൾക്ക് അമേരിക്കൻ ഐക്യനാടുകളുടെ പേരിൽ എന്‍റെ അഗാധമായ ആദരവും ബഹുമാനവും അറിയിക്കുന്നു.” – ട്രംപ് പറഞ്ഞു.













