ഓണസമ്മാനമായി തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസിന് അധിക കോച്ചുകൾ. കേന്ദ്ര റെയിൽവേ ബോർഡ് യോഗത്തിലാണ് തീരുമാനം. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിനാണ് നാല് അധിക കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. ഇതോടെ ട്രെയിനിലെ കോച്ചുകളുടെ എണ്ണം 16ൽ നിന്ന് 20 ആകും. സെപ്റ്റംബർ 9 മുതൽ കോച്ച് വർദ്ധനവ് നിലവിൽ വരും.
യാത്രക്കാര്‍ക്കിടയിലുള്ള ഡിമാന്റ് കൂടി കണക്കിലെടുത്താണ് റെയില്‍വേ വന്ദേഭാരതിൻ്റെ കോച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്. അധിക കോച്ചുകൾ വരുന്നതോടെ ടിക്കറ്റ് ലഭിക്കല്‍ എളുപ്പമാകും. 2025 – 26 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ 31 വരെയുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് കോച്ചുകള്‍ അപ്‌ഗ്രേഡ് ചെയ്തത്.











