
ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുന്ന സാഹചര്യത്തില്‍ കരുത്ത് തെളിയിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് നാവികസേന. നേവിയുടെ മുങ്ങിക്കപ്പല്‍, യുദ്ധക്കപ്പല്‍, ഹെലികോപ്റ്റര്‍ എന്നിവ സമുദ്രമേഖലയില്‍ നിരീക്ഷണം നടത്തുന്ന ചിത്രമാണ് എക്‌സില്‍ പങ്കുവച്ചത്.
നാവികശക്തിയുടെ ത്രിശൂലം തിരമാലകള്‍ക്ക് മുകളിലും താഴെയും കുറുകെയും’ എന്നും നാവികസേന ചിത്രത്തിനൊപ്പം കുറിച്ചു.
The trident of Naval Power – Above, below and across the waves #FromSeaToSky #AnytimeAnywhereAnyhow pic.twitter.com/HE3Dbdatrz
— IN (@IndiannavyMedia) May 3, 2025
നേവിയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്ത, അത്യാധുനിക ലൈറ്റ് ഹെലികോപ്റ്റര്‍ ധ്രുവ് (എഎല്‍എച്ച്), സ്‌കോര്‍പിയന്‍ ശ്രേണിയിലുള്ള മുങ്ങിക്കപ്പല്‍ എന്നിവയാണ് ചിത്രത്തിലുള്ളത്.