ട്രംപ് ഭരണകൂടം വാഗ്ദാനം നൽകി, അതേപടി സ്വീകരിച്ചത് ആയിരക്കണക്കിന് ജീവനക്കാർ; സ്വമേധയാ രാജി അംഗീകരിച്ചു

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ സ്വമേധയാ രാജി വാഗ്ദാനം സ്വീകരിച്ചത് ആയിരക്കണക്കിന് ജീവനക്കാർ. യുഎസ് കൃഷി വകുപ്പിലെ (യു‌എസ്‌ഡി‌എ) ജീവനക്കാരാണ് ഈ വാഗ്ദാനം സ്വീകരിച്ച് രാജിവെച്ചത്. ഭക്ഷ്യ ഗുണനിലവാരം, കാർഷിക വികസനം, രാജ്യവ്യാപകമായി പോഷകാഹാര ശ്രമങ്ങൾ എന്നിവ നിയന്ത്രിക്കുന്ന വകുപ്പാണ് ഇത്. ഈ വകുപ്പിലെ ആകെ ജീവനക്കാരുടെ ഏകദേശം 15 ശതമാനമാണ് ട്രംപ് ഭരണകൂടത്തിന്‍റെ വാഗ്ദാനം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ.

മെയ് ഒന്ന് വരെ 15,182 ജീവനക്കാർ രാജി വാഗ്ദാനം സ്വീകരിച്ചതായി യുഎസ്‌ഡി‌എ വക്താവ് അറിയിച്ചു. “കർഷകർ, കന്നുകാലി വളർത്തൽ തൊഴിലാളികൾ എന്നിവർക്ക് മുൻഗണന നൽകിക്കൊണ്ട് അമേരിക്കൻ ജനതയെ സേവിക്കുന്നതിൽ കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകുന്നതിന് വകുപ്പിനെ പുനഃക്രമീകരിക്കാൻ സെക്രട്ടറി റോളിൻസ് തീരുമാനിച്ചിട്ടുണ്ട്. വകുപ്പിന്റെ നിർണായക പ്രവർത്തനങ്ങളിൽ അവർ വിട്ടുവീഴ്ച ചെയ്യില്ല,” എവന്നാണ് യു‌എസ്‌ഡി‌എ പ്രതികരിച്ചത്.

More Stories from this section

family-dental
witywide