
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോയ്ക്ക് സമീപം പസഫിക് സമുദ്രത്തില്‍ ചെറുബോട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കുറഞ്ഞത് ഒമ്പത് പേരെ കാണാതായതായി അധികൃതര്‍ പറയുന്നു. ബോട്ടില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 16 കുടിയേറ്റക്കാരെങ്കിലും ഉണ്ടായിരുന്നതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് എക്സിലെ പ്രസ്താവനയില്‍ പറഞ്ഞു. മെക്സിക്കൻ അതിർത്തിയിൽ നിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കുകയായിരുന്ന ബോട്ടാണ് മറിഞ്ഞത്. മരിച്ചവരിൽ ഇന്ത്യക്കാരായ രണ്ട് കുട്ടികൾ ഉൾപ്പെട്ടതായി കരുതുന്നു.
ടോറി പൈന്‍സ് സ്റ്റേറ്റ് ബീച്ചിന് സമീപം തിങ്കളാഴ്ചയാണ് ബോട്ട് മറിഞ്ഞത്. രക്ഷപെടുത്തിയ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എന്‍സിനിറ്റാസ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ ജോര്‍ജ്ജ് സാഞ്ചസ് പറഞ്ഞു. അതേസമയം,
സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് സാന്‍ ഡിയേഗോ ഷെരീഫ് വകുപ്പ് പറഞ്ഞു.












