
ന്യൂഡല്‍ഹി : ലഹരിക്കടത്തുകേസുമായി ബന്ധപ്പെട്ട്
ഇന്തൊനീഷ്യയില്‍ പിടിയിലായ മൂന്ന് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
ലഹരി കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്തൊനീഷ്യയില്‍ 2024 ജൂലൈയില്‍ അറസ്റ്റിലായ തമിഴ്‌നാട്ടുകാരായ രാജു മുത്തുകുമാരന്‍ (38), സെല്‍വദുരൈ ദിനകരന്‍ (34), ഗോവിന്ദസ്വാമി വിമല്‍കാന്തന്‍ (45) എന്നിവരുടെ വിധി ഏപ്രില്‍ 15ന് പ്രഖ്യാപിക്കും.
സിംഗപ്പൂരില്‍ കപ്പല്‍ വ്യവസായ മേഖലയില്‍ ജോലി ചെയ്തിരുന്ന മൂവരെയും 106 കിലോഗ്രാം ലഹരിമരുന്നുമായി ഒരു ചരക്കുകപ്പലില്‍ നിന്നാണ് പിടികൂടിയത്.