അപകടകരമായ രീതിയിൽ യു ടേൺ എടുത്ത ട്രക്ക് ഇടിച്ച് മൂന്ന് പേർ മരിച്ചു; യുഎസിൽ ഇന്ത്യൻ ഡ്രൈവർ നാടുകടത്തൽ ഭീഷണിയിൽ

ഫ്‌ളോറിഡ: ഫ്‌ലോറിഡയില്‍ അപകടകരമായ രീതിയില്‍ യു ടേണ്‍ എടുത്ത ട്രക്ക് ഇടിച്ച് മിനി വാനില്‍ സഞ്ചരിച്ച മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. അപകടമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവറായ ഇന്ത്യക്കാരന്‍ ഹര്‍ജിന്ദര്‍ സിങ്ങിനെതിരെ സിങ്ങിനെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണിയിലാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-ന് ഫ്‌ളോറിഡ ടേണ്‍പൈക്കില്‍ വെച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവര്‍ അപകടകരമായ രീതിയില്‍ യു ടേണ്‍ എടുത്തതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് ഫ്‌ളോറിഡ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 2018 മുതല്‍ യുഎസില്‍ അനധികൃതമായി കുടിയേറിയ വ്യക്തിയാണ് ഹര്‍ജിന്ദര്‍ സിങ്. ഇയാള്‍ക്കെതിരെ ഇമിഗ്രേഷന്‍ നിയമലംഘന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ഇയാളെ നാടുകടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.