ടിസാക്ക് അന്താരാഷ്ട്ര വടംവലി മാമാങ്കം നാളെ; ആഘോഷ നിറവിൽ ഹൂസ്റ്റൺ

ഹൂസ്റ്റൺ: കൈതണ്ടിൻ്റെയും മെയ് കരുത്തിൻ്റെയും പിൻബലത്തോടെ കമ്പകയറിൽ പിടിമുറുക്കി അങ്കത്തട്ടിൽ കരുത്ത് തെളിയിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന മല്ലയോദ്ധാക്കളെ സ്വീകരിക്കാൻ ഹൂസ്റ്റൺ ഒരുങ്ങി. കായിക രംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമായ ടെക്സാസ് ഇൻ്റർ നാഷണൽ സ്പോർട്സ് ആൻ്റ് ആർട്സ് ക്ലബ് – ടിസാക് സംഘടിപ്പിക്കുന്ന വടം വലി മത്സരത്തിന് ആഗസ്റ്റ് ഒമ്പത് ശനി ( നാളെ) ഹൂസ്റ്റൺ വേദിയാവുകയാണ്.

ഫോർട്ട്ബെൻഡ് കൗണ്ടി എവിക് സെൻ്ററിൽ പ്രത്യേകം സജ്ജമാക്കിയ അങ്കത്തട്ടിലാണ് വടംവലി മാമാങ്കം അരങ്ങേറുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആർപ്പുവിളികളുമായി അങ്കം കാണാനെത്തുന്ന ആയിരങ്ങളെ സാക്ഷി നിർത്തി വടംവലി മാമാങ്കം അരങ്ങേറാനുള്ള എല്ല ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഡാനി വി രാജു ( പ്രസിഡൻ്റ്), ജോയി തയ്യിൽ (വൈസ് പ്രസിഡന്റ്), ജിജു കരോട്ട് മുണ്ടയ്ക്കൽ (സെക്രട്ടറി), റിമൽ തോമസ് ( ട്രഷറർ), ജിജു കുളങ്ങര (പിആർഒ)/ മാത്യൂസ് കാരുകളം (ജോ. സെക്രട്ടറി) , ഫിലിപ്പ് ചോരത്ത് ( ജോയിൻ്റ് ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ 35 പേരടങ്ങുന് ബോർഡ് ഓഫ് ഡയറക്ടേഴ്സിൻ്റെ നേതൃത്വത്തിലാണ് വടംവലി മാമാങ്കം അരങ്ങേറുന്നത്. മിസോറി സിറ്റി മേയർ റോബിൻ എലക്കാട്ട് സംഘടനയുടെ അഡ്വൈസ്വറി ചെയർമാനായി നേതൃത്വം നൽകുന്നു. ഡോ. സഖറിയാ തോമസും ജിജു കുളങ്ങരയുമാണ് പ്രോഗ്രാം കമ്മറ്റി ചെയർമാൻമാർ, ചാക്കോച്ചൻ മേടയിലും ലൂക്ക് കിഴക്കേപ്പുറത്തും കോ- ഓർഡിനേറ്റർമാരായും പ്രവർത്തിക്കുന്നു.

വടംവലി മത്സര വേദി : ഫോർട്ട് ബെൻഡ് കൗണ്ടി എപ്പിസെന്റർ

സമയം : രാവിലെ 9 മുതൽ രാത്രി 9 വരെ

ഓപ്പൺ കാറ്റഗറി ടീമുകൾ:

രജിസ്ട്രേഷൻ അവസാനിച്ചു .

1. ഹ്യൂസ്റ്റൺ ബ്രദേഴ്‌സ്

2. ഹ്യൂസ്റ്റൺ ബ്രദേഴ്‌സ് ഓറഞ്ച്

3. ഹ്യൂസ്റ്റൺ റോയൽസ്

4. ഹ്യൂസ്റ്റൺ ഗരുഡൻസ്

5. ഡാളസ് ലയൺസ്

6. ഡാളസ് കൊമ്പൻസ്

7. ആഹാ ഡാളസ്

8. ആഹാ ഡാളസ് റെഡ്

9. അരീക്കര അച്ചായൻസ് ചിക്കാഗോ

10. ന്യൂയോർക്ക് കിംഗ്‌സ്

11. കെബിസി ബ്ലൂ

12. കെബിസി ബ്ലാക്ക്

13. ഗ്ലാഡിയേറ്റർ ടൊറന്റോ

14. ലണ്ടൻ ഗ്ലാഡിയേറ്റർ

15. ഗരുഡൻസ് ടൊറന്റോ

16. കനേഡിയൻ ഹോക്‌സ്

17. ഗാലക്‌സി ഡബ്ലിൻ അയർലൻഡ്

കൂടാതെ എകദേശം 10 വനിത & ഹെവിവെയ്റ്റ്സ് ടീമുകളും പങ്കാളികളാകും.

സമ്മാനങ്ങൾ

ഒന്നാം സമ്മാനം – 8001 – മെൽവിൻ തോമസ് വാഴപള്ളിൽ – എക്സെൽ റിയൽറ്റി ആൻ്റ് കമ്പനി ആൻ്റ് മാത്യു കല്ലിടുക്കിൽ

രണ്ടാം സമ്മാനം – 6001- ഫോർസെറ്റ് കൺസ്ട്രക്ഷൻ – അനിഷ് സൈമൺ

മൂന്നാം സമ്മാനം – 4001- UGM – പ്രിൻസ് പോൾ ആൻ്റ് ഡോ. ഷിജു സഖറിയ

നാലാം സമ്മാനം – 2001- ഷോൺ ലൂക്ക് വെട്ടിക്കൽ – TAJAMS MARBLE & GRANITE

അഞ്ചാം സമ്മാനം – 1001 – ബെൽഫോർട്ട് ലോയൽ ഇൻവെസ്റ്റ്മെൻ്റ്

ആറാം സമ്മാനം – 1001 – സന്ദീപ് Thevarvalil – പെറി ഹോമസ് : എ ട്രഡീഷൻ ഓഫ് എക്സ്ലൈൻസ്

ഏഴാം സമ്മാനം – 1001 – ആൻസ് ഗ്രോസറി

എട്ടാം സമ്മാനം – 1001 – സീബ്ര പ്രോഡക്ട്സ് എൽഎൽസി

Individual Price of $ 500 each

• Front: Joel – Champions Mortgage

• Best 2nd: Sony CPA Alappatt

• Best 3rd: Sony CPA Alappatt

• Best 4th: Mathew Thottiyil

• Best 5th: Simon Thottiyil

• Best 6th: Sigil Simon Thottiyil

• Best Back: Abraham Parayamkalayil

• Best Coach : 521 Tyre

• Best Viewer: Dr Shubha Shetty

• MVP: Joel – Champions Mortgage

വനിതാ വിഭാഗം

ഒന്നാം സമ്മാനം — $2501 – MASALA HUT – Rimal & Sunil

രണ്ടാം സമ്മാനം — $1501 MASS MUTUAL Insurance – George Joseph CHFC

മൂന്നാം സമ്മാനം — $1001 – GENUINE CRAFT : Mathew & Alex

ഹെവി വൈയിറ്റ്

ഒന്നാം സമ്മാനം — $1501 : Cycle Agarbathies രണ്ടാം സമ്മാനം —$1001 : Nexinov , Solutions for your business

മൂന്നാം സമ്മാനം – $501 : Lijo Lukose