
ജീമോൻ റാന്നി
ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തിൽ നടത്തപെടുന്ന സീസൺ 4 അന്താരാഷ്ട്ര വടംവലി ചരിത്രസംഭവമാക്കാൻ ഹൂസ്റ്റൺ നഗരം ഒരുങ്ങുന്നു. ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളുവാൻ ശേഷിയുള്ള ഫോർട്ട് ബെൻഡ് കൗണ്ടി എപ്പിസെന്ററിലാണ് (Fort bend County Epicenter – Indoor air- conditioning)
ആഗസ്ത് 9 നു ശനിയാഴ്ച്ചയാണ് മത്സരം.
വടംവലിയോടൊപ്പം തന്നെ ടെക്സസിലെ കലാ കായികാസ്വാദകരെ ആകർഷിക്കാൻ വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്

പ്രസിഡണ്ട് ഡാനി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ടിസാക്ക് ഡയറക്ടർ ബോർഡ് യോഗത്തിൽ ഇവന്റ് ചെയർമാന്മാരായി ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരായ ഡോ. സഖറിയാ തോമസ് (ഷൈജു), ജിജു കുളങ്ങര എന്നിവരെ തെരഞ്ഞെടുത്തു.
ഈ വർഷത്തെ സീസൺ 4 മത്സരം ഒരു ഉൽസവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകൾ
തുടങ്ങിക്കഴിഞ്ഞുവെന്നു ചെയർമന്മാരായി ചുമതല ഏറ്റെടുത്ത ഡോ.ഷൈജുവും ജിജുവും പറഞ്ഞു
നിരവധി സിനിമകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്ത UGM MOVIES ന്റെ സ്ഥാപകൻ കൂടിയായ ഡോ. ഷൈജു ഹൂസ്റ്റൺകാർക്ക് സുപരിചിതനാണ്.
ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ ജിജു കുളങ്ങര ഒരു മികച്ച സംഘാടകനും വ്യവസായ സംരംഭകനും മാധ്യമ പ്രവർത്തകനുമാണ് .
യുഎസ്എ, കാനഡ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി ടീമുകളാണ് വടംവലിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. വിജയികൾക്കും പങ്കെടുക്കുന്നവർക്കും
ക്യാഷ് അവാർഡുകളും നൽകുന്ന ഈ വൻ പരിപാടിക്ക് രണ്ടു ലക്ഷത്തി അമ്പതിനായിരം ഡോളറാണ് ബഡ്ജറ്റ് ചെയ്തിരിക്കുന്നത്.
ഫോർട്ബെൻഡ് കൗണ്ടി എപിക് സെന്ററിൽ നടക്കുന്ന വടംവലി അമേരിക്കയിലെ പ്രഥമ ഇൻഡോർ വടംവലിയായി ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്നു അവർ പറഞ്ഞു.
കോട്ടയം സിഎംഎസ് കോളേജിന്റെ കലാ കായിക മേഖലയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥിനികളെ ഈ വര്ഷം ടിസാക് ചാരിറ്റി വിങ് സഹായിക്കും
പ്രസിഡണ്ട് ഡാനി രാജുവിന്റെ നേതൃത്വത്തിൽ 35 ബോർഡ് ഓഫ് ഡയറക്ടർസ് അടങ്ങുന്ന ടിസാക് ഹൂസ്റ്റണിലെ നിരവധി ജീവ കാരുണ്യ പ്രവർത്തങ്ങൾക്കും നേതൃത്വം നൽകി വരുന്നു.
Tisak International Tug of War Competition on August 9th