
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈൻ ഡയറക്ടര്‍ ബോര്‍ഡിലേക്ക് വീണ്ടും മലയാളി മാധ്യമപ്രവര്‍ത്തകനായ ടികെ സജീവ് കുമാറിനെ തെരഞ്ഞെടുത്തു. സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈന്‍(SND) ലോകത്തിലെ അച്ചടി, ദൃശ്യ, നവമാധ്യമരംഗത്തെ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നാണ്. സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ ഏഷ്യയില്‍ നിന്നുള്ള ഏക അംഗമാണ് അദ്ദേഹം. രണ്ട് വര്‍ഷമാണ് കാലാവധി.
31 വര്‍ഷങ്ങളിലേറെയായി മാധ്യമപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന സജീവ് കുമാര്‍ ന്യൂസ് ഡിസൈന്‍ സംബന്ധിയായ ലോകപ്രസിദ്ധ വെബ്‌സൈറ്റായ NewspaperDesign.org-യുടെ എഡിറ്റോറിയല്‍ ഡയറക്ടര്‍ കൂടിയാണ്. സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ആദ്യമായി 2024ലാണ് സജീവ് കുമാര്‍ അംഗമാകുന്നത്. 1979ലാണ് സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈന്‍ രൂപീകൃതമായത്.
TK Sajeev Kumar re-elected to the board of directors of the US-based Society for News Design; the only member from Asia