
കൊല്ലൂര്‍: മഹാനവമി ദിവസമായ ഇന്ന്കൊ ല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രശസ്തമായ രഥോത്സവത്തിന് തുടക്കമാകുന്നു. മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ ഇന്ന് ഉച്ചക്ക് 1.15 മുതൽ പുഷ്പ രഥോത്സവ ചടങ്ങുകൾക്ക് തുടക്കമാകും. മൂകാംബിക ദേവിയെ പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. നാളെ വിജയദശമി ദിനത്തിൽ പുലർച്ചെ മൂന്നിന് നടതുറന്ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.