വ്യാപാര കരാര്‍ : ഇന്ത്യ-യുഎസ് ചര്‍ച്ച അവസാനഘട്ടത്തിൽ ; 50 % തീരുവ ഗണ്യമായി കുറച്ചേക്കും

ന്യൂഡല്‍ഹി : ഏറെ ആശങ്കകള്‍ക്കൊടുവില്‍ ഇന്ത്യ- യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് ശുഭ സൂചനകള്‍ വരുന്നു. വ്യാപാരമേഖലയില്‍ ഇന്ത്യയും യുഎസും തമ്മില്‍ ധാരണയുണ്ടാക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയാല്‍ നിലവില്‍ യുഎസ് ചുമത്തിയിരിക്കുന്ന 50% തീരുവ 15-16 ശതമാനമായി കുറച്ചേക്കുമെന്നാണ് സൂചന.

അതേസമയം, ആരുടെയും സമ്മര്‍ദത്തിനു വഴങ്ങിയോ തിടുക്കത്തിലോ ഒരു കരാറിലും ഏര്‍പ്പെടില്ലെന്ന് കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. നിലവിൽ 191 ബില്യൻ ഡോളറായ ഉഭയകക്ഷി വ്യാപാരം 2030-ഓടെ 500 ബില്യൻ ഡോളറായി ഉയർത്താനാണ് ഈ കരാർ ലക്ഷ്യമിടുന്നത്.

റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൂണ്ടിക്കാട്ടി ചില ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക 50% വരെ അധിക താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഈ നടപടി ‘അന്യായവും യുക്തിരഹിതവുമാണ്’ എന്ന നിലപാടിലാണ് ഇന്ത്യ.

Trade deal: Report says India-US talks in final stages

More Stories from this section

family-dental
witywide