
ന്യൂഡല്‍ഹി : യുഎസില്‍ നടന്ന വ്യാപാര ചര്‍ച്ചകള്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍. ക്രിയാത്മകവും പരസ്പര പ്രയോജനകരവുമായ ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്ന അന്തരീക്ഷത്തിലാണ് ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ യുഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ അവസാനിപ്പിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. യുഎസിലെത്തിയ ഇന്ത്യന്‍ സംഘം ഇന്ന് മടങ്ങിയെത്തും. അതേ സമയം കരാര്‍ അന്തിമമായിട്ടില്ല.
ഏറ്റവും പുതിയ കൂടിക്കാഴ്ചകള്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് ശനിയാഴ്ച നടന്ന ഒരു പത്രസമ്മേളനത്തില്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ സ്ഥിരീകരിച്ചു, എന്നാല്‍ ഇന്ത്യയിലെ കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സംരക്ഷിക്കുന്നതിനൊപ്പം പരസ്പര പ്രയോജനകരമായ ഒരു വ്യാപാര കരാറിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി അധിക തീരുവ ഉള്‍പ്പെടെ 50 ശതമാനമാണ് ഇപ്പോള്‍ ഇന്ത്യക്കുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കുറച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
Trade talks in the US have concluded.