ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ 31 മുതല്‍ ; സുവിശേഷകന്‍ ജോയ് പുല്ലാട് തിരുവചന സന്ദേശം നല്‍കും

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 31, നവംബര്‍ 1, 2 (വെള്ളി, ശനി,ഞായര്‍) തീയതികളില്‍ നടത്തപ്പെടും. ഞായറാഴ്ച രാവിലെയുള്ള ആരാധന മദ്ധ്യേ കണ്‍വെന്‍ഷന്റെ സമാപന പ്രസംഗം നടത്തും.

ട്രിനിറ്റി ദേവാലയത്തില്‍ ( 5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ്രയോടുകൂടി വൈകുന്നേരം 7 ന് ആരംഭിക്കും.

അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകനും, മാര്‍ത്തോമാ സഭയുടെ കണ്‍വെന്‍ഷന്‍ പ്രസംഗകരുടെ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റുമായ ഇവാഞ്ചലിസ്‌റ് ജോയ് പുല്ലാട് ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നല്‍കും.

കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

റവ. ജിജോ.എം. ജേക്കബ് (വികാരി) – 832 898 8699
റവ.ജീവന്‍ ജോണ്‍ (അസി. വികാരി) – 713 408 7394
അജിത് വര്‍ഗീസ് (സെക്രട്ടറി) – 832 216 9087

Trinity Marthoma Parish Convention from 31st