
കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മാരകമായ ട്രക്ക് അപകടത്തിന് പിന്നാലെ ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ അറസ്റ്റില്‍. 21 കാരനായ ജഷന്‍പ്രീത് സിംഗാണ് പിടിയിലായിരിക്കുന്നത്. ലഹരി ഉപയോഗിച്ചാണ് യുവാവ് 18 വീലര്‍ ട്രക്ക് ഓടിച്ചിരുന്നതെന്നാണ് പൊലീസ് നിഗമനം.
സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയിലെ ഇന്റര്‍സ്റ്റേറ്റ് 10-ലാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ജഷന്‍പ്രീത് സിങ്ങിന്റെ സെമി-ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഡാഷ്‌ക്യാം ഫൂട്ടേജുകള്‍ പുറത്തുവന്നിട്ടുണ്ട്. തൊട്ടുമുമ്പില്‍ വാഹനമുണ്ടായിട്ടും അപകടമുണ്ടാകുമെന്ന് വ്യക്തമായിട്ടും ഡ്രൈവര്‍ ബ്രേക്ക് ചെയ്തിട്ടില്ലെന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ലഹരി ഉപയോഗിച്ചതിനു ശേഷമാണ് ഇയാള്‍ വാഹനമോടിച്ചതെന്ന് ടോക്‌സിക്കോളജി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സിംഗ് നിയമാനുസൃത കുടിയേറ്റക്കാരനല്ലെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. ലഹരിയിലായിരിക്കെ വാഹനമോടിച്ച് നരഹത്യ നടത്തിയതുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 2022-ല്‍ സിംഗ് നിയമവിരുദ്ധമായി തെക്കന്‍ യുഎസ് അതിര്‍ത്തി കടന്നതാണ്. പൗരന്മാരല്ലാത്തവര്‍ക്കുള്ള വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിനിടയിലാണ് ഈ സംഭവം. ഓഗസ്റ്റില്‍, മറ്റൊരു ഇന്ത്യന്‍ പൗരനായ ഹര്‍ജീന്ദര്‍ സിംഗ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഒരു അപകടത്തിന് കാരണക്കാരനാകുകയും ഫ്‌ളോറിഡയില്‍ നിയമനടപടികള്‍ നേരിടുകയും ചെയ്യുന്നതിനിടെയാണ് മറ്റൊരു ഇന്ത്യക്കാരന്‍ സമാന അപകടമുണ്ടാക്കിയിരിക്കുന്നത്. ഇതോടെ കുടിയേറ്റക്കാരായ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
🚨 ALL of America should be FURIOUS right now.
— Eric Daugherty (@EricLDaugh) October 23, 2025
TOP: Indian illegal alien Jashanpreet Singh causes multiple deaths while driving a semitruck in CA
BOTTOM: Indian illegal alien Harjinder Singh causes multiple deaths while driving semitruck in FL
Both resided in Newsom's… pic.twitter.com/XraWLUzRqI
Truck accident claims three lives in California; Indian-origin truck driver arrested















