വെനസ്വേലയിൽ വ്യോമാക്രമണത്തിന് നിലവിൽ ഒരു പദ്ധതിയുമില്ലെന്ന് ട്രംപ് ഭരണകൂടം; നിയമപരമായ ന്യായീകരണമില്ലെന്ന് കോൺഗ്രസിനെ അറിയിച്ചു

വാഷിംഗ്ടൺ: വെനസ്വേലയുടെ ഉള്ളിൽ ആക്രമണങ്ങൾ നടത്താൻ നിലവിൽ യുഎസ് പദ്ധതിയിടുന്നില്ലെന്ന് ട്രംപ് ഭരണകൂടം. കരയിലെ ലക്ഷ്യസ്ഥാനങ്ങൾക്കെതിരെ ഇപ്പോൾ ആക്രമണം നടത്താൻ നിയമപരമായ ന്യായീകരണമൊന്നുമില്ലെന്നും ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ബുധനാഴ്ച നിയമനിർമ്മാതാക്കളെ അറിയിച്ചു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, വൈറ്റ് ഹൗസിലെ ലീഗൽ കൗൺസൽ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവർ നൽകിയ ബ്രീഫിംഗിനെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നു.

സംശയാസ്പദമായ മയക്കുമരുന്ന് ബോട്ടുകൾക്കെതിരെ ആക്രമണം നടത്താൻ നീതിന്യായ വകുപ്പിൻ്റെ ഓഫീസ് ഓഫ് ലീഗൽ കൗൺസൽ നൽകിയ നിയമപരമായ അഭിപ്രായം, വെനസ്വേലയുടെ ഉള്ളിലോ മറ്റ് പ്രദേശങ്ങളിലോ ഉള്ള ലക്ഷ്യസ്ഥാനങ്ങൾക്കെതിരെ ആക്രമണം നടത്താൻ അനുമതി നൽകുന്നില്ലെന്ന് ക്ലാസിഫൈഡ് സെഷനിൽ നിയമനിർമ്മാതാക്കളോട് പറഞ്ഞതായി നാല് വൃത്തങ്ങൾ വ്യക്തമാക്കി. ഈ അഭിപ്രായം കഴിഞ്ഞ മാസം സിഎൻഎആണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

സെപ്റ്റംബറിൽ ആരംഭിച്ച, സംശയാസ്പദമായ മയക്കുമരുന്ന് ബോട്ടുകൾക്കെതിരായ യുഎസ് സൈനിക കാമ്പയിൻ ആരംഭിക്കാൻ കാരണമായ എക്സിക്യൂട്ട് ഓർഡറും കരയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നില്ലെന്നും ബ്രീഫിംഗിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ അറിയിച്ചതായി വൃത്തങ്ങൾ പറയുന്നു.

More Stories from this section

family-dental
witywide