കടുത്ത സമ്മർദം നേരിട്ട് ട്രംപ് ഭരണകൂടവും പ്രസിഡന്‍റിന്‍റെ വിശ്വസ്തനും; യുദ്ധ കുറ്റം ആരോപണം ശക്തിയാകുന്നു, ബോട്ട് ആക്രമണ വീഡിയോ പുറത്ത് വിടുമോ?

വാഷിംഗ്ടൺ: കരീബിയൻ കടലിൽ മയക്കുമരുന്ന് ബോട്ടിന് നേരെയുണ്ടായ തുടർ ആക്രമണത്തിന്‍റെ വീഡിയോ പൊതുജനങ്ങൾക്ക് വേണ്ടി പുറത്തുവിടാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന് മേൽ നിയമനിർമ്മാതാക്കളിൽ നിന്ന് കടുത്ത വിമർശനവും സമ്മർദ്ദവും വർധിക്കുന്നു. രണ്ട് പാർട്ടികളിലെയും പ്രമുഖ നിയമനിർമ്മാതാക്കൾ അടങ്ങുന്ന സംഘത്തിന് കഴിഞ്ഞ ആഴ്ച ഈ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ അടച്ചിട്ട മുറിയിൽ കാണിച്ചിരുന്നു. വീഡിയോ പുറത്തുവിടുന്നതിനെ ഇവർ പിന്തുണയ്ക്കുന്നതായി അറിയിച്ചു.

കപ്പൽ തകർന്ന് രക്ഷപ്പെട്ടവരെ കൊല്ലുന്നത് യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുന്നു. പെന്‍റഗണിന്‍റെ യുദ്ധ നിയമ മാന്വൽ അനുസരിച്ച്, ‘സഹായവും പരിചരണവും ആവശ്യമുള്ളവരും, ഏതെങ്കിലും ശത്രുതാപരമായ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരുമാണ്’ കപ്പൽ തകർന്ന് രക്ഷപ്പെട്ടവർ. ഹെഗ്‌സെത്ത് വാരാന്ത്യത്തിൽ ഈ സൈനിക നടപടിയെ ന്യായീകരിക്കുകയും, ബോട്ടിലുള്ള എല്ലാവരെയും കൊല്ലാൻ താൻ നിർദ്ദേശം നൽകിയില്ലെന്ന് പറയുകയും ചെയ്തിരുന്നു.

മഴുവൻ വീഡിയോയും പുറത്തുവിടുമോ എന്ന ചോദ്യത്തിന്, ഞങ്ങൾ നടപടിക്രമങ്ങൾ പരിശോധിക്കുകയാണ്, കാത്തിരുന്ന് കാണാം എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. എന്നാൽ, വീഡിയോ തീർച്ചയായും പുറത്തുവിടുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച റിപ്പോർട്ടർമാരോട് പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ ട്രംപ് തന്‍റെ മുൻ നിലപാടിൽ നിന്ന് പിന്നോട്ട് പോവുകയും, വീഡിയോ പുറത്തുവിടേണ്ട കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ചുമതല ഹെഗ്‌സെത്തിന് നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

More Stories from this section

family-dental
witywide