കോടതി വിലക്ക് പോലും പരിഗണിക്കാതെ ട്രംപ് ഭരണകൂടം; അബദ്ധം പറ്റിപ്പോയെന്ന് വിശദീകരണം, ട്രാൻസ്‌ജെൻഡർ വനിതയെ മെക്സിക്കോയിലേക്ക് നാടുകടത്തി

വാഷിംഗ്ടണ്‍: പീഡനമോ അക്രമമോ നേരിടാൻ സാധ്യതയുണ്ടെന്ന ഭയത്താൽ മെക്സിക്കോയിലേക്ക് അയക്കരുതെന്ന് ഒരു ജഡ്ജി ഉത്തരവിട്ടിരുന്നിട്ടും, ഒരു ട്രാൻസ്‌ജെൻഡർ വനിതയെ ഈ മാസം നാടുകടത്തിയതായി ട്രംപ് ഭരണകൂടം സമ്മതിച്ചു. ഇവരെ അബദ്ധത്തിൽ നാടുകടത്തിയെന്നാണ് ഭരണകൂടത്തിന്‍റെ വിശദീകരണം. മെക്സിക്കൻ പൗരയായ ബ്രിട്ടാനിയ ഉറിയോസ്റ്റെഗി റിയോസിന്, അതിർത്തിയിൽ എത്താൻ കഴിഞ്ഞാൽ യുഎസിലേക്ക് മടങ്ങാൻ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു.

എന്നാൽ തിരിച്ചെത്തിയാൽ, മറ്റൊരു രാജ്യത്തേക്ക് നാടുകടത്താൻ ശ്രമിക്കുന്നതിനിടയിൽ അവരെ വീണ്ടും ഐസിഇ കസ്റ്റഡിയിൽ പാർപ്പിക്കുമെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. പ്രസിഡന്‍റിന്‍റെ വൻതോതിലുള്ള നാടുകടത്തൽ പദ്ധതി നടപ്പിലാക്കുന്നതിനിടയിൽ, കോടതി ഉത്തരവുകളോ പ്രത്യേക പദവികളോ വഴി സംരക്ഷണം ലഭിച്ചവരെ തെറ്റായി നാടുകടത്തുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ സംഭവമാണിത്.

സാൽവഡോർ സ്വദേശിയായ കിൽമർ അബ്രെഗോ ഗാർസിയയെ നാടുകടത്തിയതും നിയമപോരാട്ടത്തിന് ഒടുവിൽ തിരിച്ചുകൊണ്ടുവന്നതും നേരത്തെ വലിയ വാർത്തയായിരുന്നു. യുഎസിൽ തിരിച്ചെത്തിയാൽ അവരെ വീണ്ടും ഫെഡറൽ കസ്റ്റഡിയിൽ വിടരുത് എന്ന് ആവശ്യപ്പെട്ട് റിയോസിന്‍റെ അഭിഭാഷകർ ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ‘മരിക്കാതെ അവർക്ക് അതിർത്തിയിൽ എത്താൻ കഴിഞ്ഞാൽ’ എന്നായിരുന്നു മെക്സിക്കോയിലെ അവരുടെ സുരക്ഷയെക്കുറിച്ച് അഭിഭാഷകർ ആശങ്കയോടെ പരാമർശിച്ചത്.

Also Read

More Stories from this section

family-dental
witywide