
വാഷിംഗ്ടൺ: 100 ദിവസത്തെ പ്രവർത്തനത്തിനുള്ള അമേരിക്കൻ പ്രസിഡന്‍റുമാർക്കുള്ള റേറ്റിംഗിൽ ഏറ്റവും പിന്നിലാണ് നിലവിലെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സ്ഥാനം. ഇതിനിടെ ട്രംപിന്‍റെ രണ്ടാം ഭരണകാലത്തെ ഞെട്ടിക്കുന്ന ഒരു കണക്ക് പുറത്ത് വന്നിരിക്കുകയാണ്. ട്രംപിന്റെ ആദ്യ 100 ദിവസങ്ങളിൽ 30 ഏജൻസികളിൽ നിന്നും കുറഞ്ഞത് 121,000 ഫെഡറൽ ജീവനക്കാരെ പിരിച്ചു വിട്ടെന്നാണ് റിപ്പോര്‍ട്ടുകൾ. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ടേം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ പിരിച്ചുവിട്ടവരുടെ കണക്കുകളാണ് പുറത്ത് വന്നത്.
വ്യാപകമായ പിരിച്ചുവിടലുകളുടെ ഫലം ഇതിനകം രാജ്യത്തുടനീളം പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗതാഗതം, പൊതു സുരക്ഷ എന്നിവയിൽ പൊതു ആവശ്യങ്ങൾ നിറവേറ്റാനുള്ള സർക്കാരിന്റെ ശേഷിയെക്കുറിച്ച് വിദഗ്ധര്‍ തന്നെ ചോദ്യങ്ങൾ ഉന്നയിക്കുന്നു. വെറ്ററൻസ് അഫയേഴ്‌സ് വകുപ്പ് കുറഞ്ഞത് 70,000 ആളുകളെ പിരിച്ചുവിട്ടിട്ടുണ്ട്. ഇത് മൊത്തം ജീവനക്കാരുടെ ഏകദേശം 15 ശതമാനം വരും. പ്രതിരോധ വകുപ്പിന് ശേഷം രണ്ടാമത്തെ വലിയ ഫെഡറൽ വകുപ്പാണ് വിഎ. 2025 ന്റെ ആദ്യ പാദത്തിൽ ഫെഡറൽ ഗവൺമെന്റ് പിരിച്ചുവിടലുകൾ റീട്ടെയിൽ, ടെക്നോളജി എന്നിവയുൾപ്പെടെ മറ്റേതൊരു യുഎസ് വ്യവസായത്തേക്കാളും മുന്നിലാണെന്ന് റിപ്പോർട്ട്