ട്രംപും മസ്കും ചേർന്ന് നടപ്പാക്കിയ പദ്ധതി, ഫെഡറൽ ജീവനക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു; സ്വയം വിരമിക്കൽ തിരഞ്ഞെടുത്തത് 154,000 ജീവനക്കാർ

വാഷിംഗ്ടൺ: യുഎസ് ഫെഡറൽ സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾ ഫലം കാണുന്നു. ഈ വർഷം ഏകദേശം 154,000 ഫെഡറൽ ജീവനക്കാർ സ്വമേധയാ വിരമിക്കൽ പദ്ധതി (ബൈഔട്ട്) സ്വീകരിച്ചതായി ആഭ്യന്തരവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇത് യു.എസിലെ മൊത്തം സിവിൽ സർവീസ് ജീവനക്കാരുടെ 6.7 ശതമാനം വരും.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ മുൻ ഉപദേഷ്ടാവായിരുന്ന ശതകോടീശ്വരൻ ഇലോൺ മസ്‌ക് ജനുവരിയിൽ “ഫോർക്ക് ഇൻ ദ റോഡ്” എന്ന തലക്കെട്ടോടെ അയച്ച ഇമെയിലിലൂടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. തുടർന്ന് വിവിധ ഏജൻസികളിൽ സമാനമായ പദ്ധതികൾ പ്രഖ്യാപിക്കുകയായിരുന്നു.

വാഷിംഗ്ടൺ പോസ്റ്റാണ് ഈ കണക്കുകൾ ആദ്യം പുറത്തുവിട്ടത്. ഫെഡറൽ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ ‘പാർട്ണർഷിപ്പ് ഫോർ പബ്ലിക് സർവീസ്’ പുറത്തുവിട്ട 2023-ലെ കണക്കുകൾ പ്രകാരം, യു.എസ്. സർക്കാർ സിവിൽ സർവീസിലെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 5.9 ശതമാനമായിരുന്നു. ഈ വർഷം അത് 6.7 ശതമാനമായി ഉയർന്നിട്ടുണ്ട്.

More Stories from this section

family-dental
witywide