
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും കണ്‍സര്‍വേറ്റീവ് പ്രവര്‍ത്തകനുമായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തെക്കുറിച്ച് സമൂഹമാധ്യമത്തില്‍ വിദ്വേഷകരമായോ അഭിപ്രായങ്ങള്‍ പങ്കുവെച്ച ആറ് വിദേശികള്‍ക്കെതിരെ കര്‍ശന നടപടി. ആറുപേരുടെയും വീസ ട്രംപ് ഭരണകൂടം റദ്ദാക്കി. അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി, മെക്‌സിക്കോ, പരാഗ്വേ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നടപടി നേരിട്ടത്.
അമേരിക്കയുടെ ആതിഥേയത്വം മുതലെടുത്ത് നമ്മുടെ പൗരന്മാരുടെ കൊലപാതകം ആഘോഷിക്കുന്ന വിദേശികളെ വെച്ചുപൊറുപ്പിക്കാനാവില്ല എന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ വിശദീകരണം. കിര്‍ക്കിന്റെ കൊലപാതകം ആഘോഷിക്കുന്ന വീസ ഉടമകളെ തിരിച്ചറിയുന്നത് തുടരുകയാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. വീസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
മരണാനന്തരം ചാര്‍ലി കിര്‍ക്കിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ‘പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം’ ബഹുമതി നല്‍കി ആദരിച്ചിരുന്നു. സെപ്റ്റംബറില്‍ യൂട്ടാ സര്‍വകലാശാലയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് കിര്‍ക്ക് വെടിയേറ്റ് മരിച്ചത്.
Trump administration revokes visas of six people over hateful comments on social media about Charlie Kirk’s murder.