ഇംഗ്ലിഷ് വില്ലനായി, യുഎസിൽ പണിപോയത് പതിനായിരത്തോളം ട്രക്ക് ഡ്രൈവര്‍മാരുടെ; ‘പണികൊടുത്തത്’ 10 തവണ ഡ്രൈവിങ് ടെസ്റ്റ് തോറ്റ ഇന്ത്യക്കാരൻ!

വാഷിംഗ്ടൺ: ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനമില്ലാത്തതിനാൽ യുഎസില്‍ പതിനായിരത്തോളം ട്രക്ക് ഡ്രൈവര്‍മാരുടെ ജോലി നഷ്ടപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റില്‍ ഹര്‍ജീന്ദര്‍ സിങ് എന്ന ഇന്ത്യൻ ട്രക്ക് ഡ്രൈവര്‍ അപകടകരമായവിധം വാഹനം ഓടിച്ചതിന് പിടിയിലായിരുന്നു. ഫ്‌ലോറിഡയില്‍ ഇയാൾ വരുത്തിയ അപകടത്തില്‍ 3 പേർ മരണപ്പെട്ടിരുന്നു. ഇയാള്‍ 10 തവണ ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതാണെന്നും പിന്നീട് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്, രാജ്യത്തേക്ക് അനധികൃതരായി എത്തിയവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഇംഗ്ലിഷ് പരിജ്ഞാനം ട്രംപ് ഭരണകൂടം പരിശോധിക്കുന്നത്. അനധികൃത കുടിയേറ്റം ചെറുക്കാനുള്ള ഭരണകൂടത്തിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണിതെന്നാണ് സൂചന.

എന്നാല്‍, ദേശീയ ഭാഷയായ ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയാത്തവരെയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി ഷോണ്‍ ഡഫി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹര്‍ജീന്ദര്‍ സിങ് വാഷിങ്ടണില്‍ വെച്ചാണ് തുടര്‍ച്ചയായി 10 തവണ ഡ്രൈവിങ് ടെസ്റ്റില്‍ തോറ്റതോടെ കലിഫോര്‍ണിയയിലേക്ക് മാറുകയും അവിടെനിന്ന് ലൈസന്‍സ് സ്വന്തമാക്കുകയുമായിരുന്നു. കലിഫോര്‍ണിയ ഭരണകൂടം ചട്ടപ്രകാരമല്ല ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്യുന്നതെന്നും ഇംഗ്ലിഷ് പരിജ്ഞാനം നോക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം നടപടിയെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ നീക്കം.

ഇംഗ്ലിഷിനെ അമേരിക്കയുടെ ഔദ്യോഗിക ഭാഷയായി തീരുമാനിച്ചുള്ള എക്‌സിക്യുട്ടീവ് ഉത്തരവ് കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. തുടര്‍ന്ന് ഏപ്രിലിലാണ്, ഇംഗ്ലിഷ് അറിയാത്ത ട്രക്ക് ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടത്.

Trump administration said that it has pulled nearly 10,000 commercial truck drivers off U.S. roadways for failing to speak English

More Stories from this section

family-dental
witywide