ചിക്കാഗോയ്ക്ക് എതിരെ കേസ്: അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നു, കർശന നടപടികൾ ഉണ്ടാകുമെന്ന് ബോർഡർ സാർ

ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികൾ വേഗത്തിലാക്കുന്നതിനിടെ ഫെഡറൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ശ്രമങ്ങൾക്ക് തടസ്സം നിൽക്കുന്നു എന്ന് ആരോപിച്ച് ചിക്കാഗോ നഗരത്തിന് എതിരെ കേസ്. യുഎസ് നീതിന്യായ വകുപ്പാണ് ചിക്കാഗോയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തത്.

ഫെഡറൽ ഇമിഗ്രേഷൻ നയത്തിൽ ഇടപെടുകയും വിവേചനം കാണിക്കുകയും ചെയ്യുന്നു, പ്രാദേശിക നിയമങ്ങളെ തടയാനും ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ കേസിൽ പരാമർശിക്കുന്നുണ്ട്. ഇല്ലിനോയ് ഗവർണർ ജെ ബി പ്രിറ്റ്‌സ്‌കറെയും ചിക്കാഗോ മേയർ ബ്രാൻഡൻ ജോൺസണെയും ഈ കേസ് കുറ്റപ്പെടുത്തുന്നുണ്ട്.

രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള ശ്രമങ്ങളോട് സഹകരിക്കില്ല എന്ന നിലപാടുള്ള നിരവധി സംസ്ഥാനങ്ങളിൽ ഒന്നാണ് ഇല്ലിനോയ്, ഇത് ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്ക് വെല്ലുവിളിയാണ്. ഇത്തരം “സങ്കേത നഗരങ്ങൾ”ക്കുള്ള ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുമെന്ന് സർക്കാർ അറിയിച്ചു.

ഇല്ലിനോയിയിലെ ട്രസ്റ്റ് ആക്ട് കുടിയേറ്റക്കാരെ സുഗമമായി അറസ്റ്റ് ചെയ്യുന്നതിനെ തടയുന്നു.

ഇല്ലിനോയിസിന്റെ കാര്യത്തിൽ, വാറണ്ടിന്റെ പേരിൽ മാത്രം ഒരു കുടിയേറ്റ്ക്കാരനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സംസ്ഥാനത്തിന്റെ “ട്രസ്റ്റ് ആക്റ്റ്” തടയുന്നു,

ചിക്കാഗോയിലെ ഒരു ഓർഡിനൻസ് പ്രകാരം ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റുമാർക്ക് അന്വേഷണത്തിനായി നഗര സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുമതിയുമില്ല.

“കുടിയേറ്റം നിയന്ത്രിക്കാനും നിയമവിരുദ്ധരായ വിദേശികൾക്കെതിരെ നടപടിയെടുക്കാനുമുള്ള ഫെഡറൽ ഗവൺമെന്റിന്റെ കഴിവിനെ ഇവയെല്ലാം തടസ്സപ്പെടുത്തുന്നു” എന്ന് വാദിച്ചുകൊണ്ട് ഈ നിയമങ്ങളെ ഇല്ലാതാക്കാനാണ് ട്രംപിൻ്റെ ശ്രമം. ചിക്കാഗോയ്ക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപിൻ്റെ ബോർഡർ സാറായ ടോം ഹോമാൻ.

Trump administration sues Chicago over Illegal immigration

More Stories from this section

family-dental
witywide