
സെമികണ്ടക്ടര്‍ ചിപ്പുകള്‍ ആഭ്യന്തരമായി നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങളെ സാരമായി ബാധിക്കുന്ന ഒരു പ്രധാന തീരുമാനമെടുത്ത് യുഎസ്. ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഇലക്ട്രോണിക് ഡിസൈന്‍ ഓട്ടോമേഷന്‍ (ഇഡിഎ) സോഫ്റ്റ്വെയറിലെ ചൈനയുടെ നിയന്ത്രണങ്ങള്‍ നീക്കുകയും അമേരിക്കന്‍ ഇഡിഎ ആഭീമന്മാരായ Cadence Design Systems (San Jose), Siemens EDA (Wilsonville), Synopsys (Sunnyvale) എന്നിവയ്ക്ക് ചൈനീസ് സ്ഥാപനങ്ങളുമായി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഇതോടെ, ചൈനീസ് സ്ഥാപനങ്ങളിലേക്കുള്ള ഇലക്ട്രോണിക് ഡിസൈന്‍ ഓട്ടോമേഷന്‍ സോഫ്റ്റ്വെയറിന്റെ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങള്‍ നീങ്ങും
അതേസമയം, ചൈനയില്‍ നിന്നുള്ള മത്സരം രൂക്ഷമാകുമെന്നതിനാല്‍ ഇന്ത്യ ആഭ്യന്തര ചിപ്പ് ഡിസൈന്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
”ചൈനയുടെ വ്യവസായത്തിന്റെ ശക്തിപ്പെടുത്തല്‍ ഇന്ത്യയുടെ EDA മേഖലയ്ക്ക് മാത്രമല്ല, വിശാലമായ ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ വ്യവസായത്തിലുടനീളവും വലിയമാറ്റം സൃഷ്ടിക്കാന്‍ കഴിയും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ ആരും സോഫ്റ്റ്വെയറിനെ ഒരു സപ്ലൈ ചെയിന്‍ പ്രശ്‌നമായി കരുതിയിരുന്നില്ല. ഇപ്പോള്‍, ഈ നടപടിയോടെ, വിതരണ ശൃംഖലയില്‍ സോഫ്റ്റ്വെയറും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ സൃഷ്ടിയും തൊഴിലും പ്രാപ്തമാക്കുന്ന എന്തും ഇതില്‍ ഉള്‍പ്പെടുന്നു.”-,” ഇന്ത്യ ഇലക്ട്രോണിക്‌സ് & സെമികണ്ടക്ടര്‍ അസോസിയേഷന്‍ (IESA) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ രുചിര്‍ ദീക്ഷിത് പറഞ്ഞു.
പ്രധാന ഡിസൈന്‍ സോഫ്റ്റ്വെയറിലേക്കുള്ള പുതുക്കിയ പ്രവേശനം ബീജിംഗിനെ ഗവേഷണ വികസന, നിര്‍മ്മാണ ശ്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ അനുവദിക്കുന്നതിനാല്‍, സെമികണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും ചൈന മറികടക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.















