സ്കൂളുകൾക്ക് ആശ്വാസം, വിട്ടുവീഴ്ചയുമായി ട്രംപ് ഭരണകൂടം; തടഞ്ഞുവെച്ച അഞ്ച് ബില്യൺ ഡോളറിലധികം വിതരണം ചെയ്യും

വാഷിംഗ്ടണ്‍: പൊതുവിദ്യാലയങ്ങൾക്കായി നേരത്തെ തടഞ്ഞുവെച്ച അഞ്ച് ബില്യൺ ഡോളറിലധികം വരുന്ന ഫണ്ട് തിരികെ നൽകുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ഇതോടെ 2025-2026 അധ്യയന വർഷത്തേക്കുള്ള ഫെഡറൽ ഫണ്ടിംഗുമായി ബന്ധപ്പെട്ട് സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർക്കുണ്ടായിരുന്ന ആശങ്കകൾക്ക് അയവ് വന്നിരിക്കുകയാണ്.
ഏകദേശം 7 ബില്യൺ ഡോളർ സ്കൂളുകൾക്കായി അനുവദിച്ച ഫണ്ട് അവലോകനം ചെയ്യുന്നതിന് വൈറ്റ് ഹൗസിന്‍റെ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റിന് (OMB) സമയം നൽകുന്നതിനായി ജൂൺ 30-നാണ് ഫെഡറൽ സർക്കാർ ഈ തുക മരവിപ്പിച്ചത്.

ഫണ്ടിന്റെ അവലോകനം പൂർത്തിയായെന്നും അടുത്ത ആഴ്ച മുതൽ സംസ്ഥാനങ്ങൾക്ക് തുക വിതരണം ചെയ്യാൻ തുടങ്ങുമെന്നും വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഫോർ കമ്മ്യൂണിക്കേഷൻസ് ആയ മാഡി ബീഡർമാൻ അറിയിച്ചു. “Title I-C, Title II-A, Title III-A, Title IV-A ESEA ഫണ്ടുകളും Title II WIOA ഫണ്ടുകളും OMB അവലോകനം പൂർത്തിയാക്കി, എല്ലാ ഫോർമുല ഫണ്ടുകളും പുറത്തുവിടാൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്,” ബീഡർമാൻ വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈ 18ന്, തടഞ്ഞുവെച്ച ഫണ്ടുകളിൽ നിന്ന് 1 ബില്യൺ ഡോളറിലധികം സ്കൂളുകൾക്ക് സ്കൂളിന് ശേഷമുള്ള പഠന പരിപാടികൾക്കും വേനൽക്കാല പഠന പരിപാടികൾക്കുമായി ട്രംപ് ഭരണകൂടം പുറത്തുവിട്ടിരുന്നു. ഈ ഫണ്ടുകൾ കൂടി വിട്ടുകൊടുക്കുന്നതോടെ അവലോകനം പൂർത്തിയാകുമെന്നും അധികൃതര്‍ പറഞ്ഞു.

More Stories from this section

family-dental
witywide