ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് തകരാര്‍, അടിയന്തര ലാന്‍ഡിംഗ്

ലണ്ടന്‍ : ലണ്ടനിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രാദേശിക വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ മറീന്‍ വണ്ണിന് സാങ്കേതിക തകരാര്‍. തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കുകയും മറ്റൊരു ഹെലികോപ്റ്ററില്‍ ട്രംപും ഭാര്യയും യാത്ര തുടരുകയും ചെയ്തു.

ചെക്കേഴ്സില്‍ നിന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം. ട്രംപിന്റെ മറീന്‍ വണ്‍ ഹെലികോപ്റ്ററിന് ഹൈഡ്രോളിക് സംവിധാനത്തില്‍ ചെറിയ തകരാര്‍ സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ എത്തുന്നതിനു മുന്‍പ് പൈലറ്റുമാര്‍ സമീപത്തുള്ള ഒരു പ്രദേശിക എയര്‍ഫീല്‍ഡില്‍ ഹെലികോപ്റ്റര്‍ ഇറക്കുകയായിരുന്നു. മറ്റൊരു ഹെലികോപ്ടറില്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ എത്തിയ ട്രംപ് തുടര്‍ന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്ണില്‍ യുഎസിലേക്കു മടങ്ങി.

More Stories from this section

family-dental
witywide