
കയ്‌റോ : ഇസ്രയേല്‍-ഹമാസ് സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി. ഖത്തറില്‍ നടന്നിരുന്ന
ചര്‍ച്ചകളില്‍ ഹമാസ് താല്‍പര്യം കാണിക്കുന്നില്ലെന്നാരോപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതിനിധികളെ തിരിച്ചുവിളിച്ചു.
വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, ഹമാസ് നേതാക്കളെ വകവരുത്തുമെന്ന് ട്രംപ് പറഞ്ഞു. ‘ഹമാസിന് വെടിനിര്‍ത്തലിന് താല്‍പര്യമില്ല. അവര്‍ക്ക് മരിക്കാനാണ് താല്‍പര്യമെന്ന് തോന്നുന്നു. അത് വളരെ മോശമാണ്’- ട്രംപ് പറഞ്ഞു.
ഇസ്രയേലില്‍ നിന്നു ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയവരില്‍ ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാനും ഗാസ മുനമ്പില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കാനും മറ്റുമാര്‍ഗങ്ങള്‍ പരിഗണിക്കുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പറയുന്നു.