ട്രംപിനും വാൻസിനും ക്ഷണമില്ല, ബുഷും ഒബാമയും പങ്കെടുക്കും; ഡിക് ചേനിയുടെ സംസ്കാര ചടങ്ങ് ഇന്ന് വാഷിങ്ടൺ നാഷണൽ കത്തീഡ്രലിൽ

Trump and Vance snubbed for Cheney funeral, but Biden, Bush and four former living vice presidents attending

വാഷിങ്ടൺ ഡിസി: മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ഡിക് ചേനിയുടെ (84) സംസ്കാര ചടങ്ങ് ഇന്ന് വാഷിങ്ടൺ നാഷണൽ കത്തീഡ്രലിൽ നടക്കും. നവംബർ 3 ന് ന്യൂമോണിയയും ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങളും മൂലം അന്തരിച്ച ചേനിയുടെ ചടങ്ങിലേക്ക് നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെയും ക്ഷണിച്ചിട്ടില്ല. എന്നാൽ മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷ്, ജോ ബൈഡൻ, ബരാക്ക് ഒബാമ എന്നിവർക്കും നാല് മുൻ വൈസ് പ്രസിഡന്റുമാർക്കും (കമല ഹാരിസ്, മൈക്ക് പെൻസ്, ആൽ ഗോർ, ഡാൻ ക്വേൽ) ക്ഷണം ലഭിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖനായിരുന്ന ചേനി ട്രംപിനെ രൂക്ഷമായി വിമർശിച്ചിരുന്നതും 2024 തെരഞ്ഞെടുപ്പിൽ കമല ഹാരിസിനെ പിന്തുണച്ചതുമാണ് ക്ഷണമില്ലാത്തതിന് പിന്നിൽ.

ആയിരത്തോളം ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ ജോർജ് ഡബ്ല്യു ബുഷ് പ്രസംഗിക്കും. ചേനിയുടെ മകൾ ലിസ് ചേനി, കൊച്ചുമക്കൾ, ദീർഘകാല കാർഡിയോളജിസ്റ്റ് തുടങ്ങിയവരും അനുസ്മരണ പ്രസംഗം നടത്തും. 2001 മുതൽ 2009 വരെ ബുഷിന്റെ വൈസ് പ്രസിഡന്റായിരുന്ന ചേനി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റായി അറിയപ്പെടുന്നു. 9/11 ഭീകരാക്രമണത്തിനു ശേഷമുള്ള അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങളിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം ‘യുദ്ധത്തിന്റെ ശിൽപ്പി’ എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്.

ചേനി കുടുംബത്തിന്റെ തീരുമാനപ്രകാരം ട്രംപിനെയും വാൻസിനെയും ഒഴിവാക്കിയത് രാഷ്ട്രീയ ഭിന്നതയുടെ പ്രതിഫലനമാണ്. ട്രംപ് ചേനിയുടെ മരണവാർത്തയിൽ പ്രതികരിച്ചില്ലെങ്കിലും വൈറ്റ് ഹൗസിൽ പതാക താഴ്ത്തിക്കെട്ടി. ചടങ്ങ് രാവിലെ 11 മണിക്ക് ആരംഭിക്കും.

More Stories from this section

family-dental
witywide