വാഷിംഗ്ടണിലേതുപോലെ ടെന്നസിയിലെ മെംഫിസിലേക്കും…! നാഷണല്‍ ഗാര്‍ഡ് സൈനികരെ അയക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടണ്‍ : കഴിഞ്ഞ മാസം തലസ്ഥാനമായ വാഷിംഗ്ടണില്‍ തന്റെ ഭരണകൂടത്തെ ഉപയോഗിച്ച് നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ അടുത്ത ലക്ഷ്യസ്ഥാനം ടെന്നസിയിലെ മെംഫിസാണെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതിന് ടെന്നസിയിലെ മെംഫിസിലേക്ക് നാഷണല്‍ ഗാര്‍ഡ് സൈനികരെ അയയ്ക്കുമെന്ന് ട്രംപ് പറയുന്നു.

പല നഗരങ്ങളിലും അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞിട്ടും ട്രംപ് മാത്രം അത് അംഗീകരിക്കാതെ, കുറ്റകൃത്യത്തെ ഒരു കേന്ദ്ര വിഷയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള നഗരങ്ങള്‍ക്കെതിരായ അദ്ദേഹത്തിന്റെ നീക്കം വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തില്‍ വാഷിംഗ്ടണില്‍ ആയിരക്കണക്കിന് ആളുകള്‍ നടത്തിയ പ്രകടനം അതിനുള്ള വലിയ ഉദാഹരണമാണ്.

ടെന്നസിയിലെ മെംഫിസിലേക്ക് നാഷണല്‍ ഗാര്‍ഡിനെ അയയ്ക്കാന്‍ പദ്ധതിയിടുന്നതായി ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചതായി അസോസിയേറ്റഡ് പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫോക്‌സ് ന്യൂസില്‍ സംസാരിക്കവേ, മെംഫിസിനെക്കുറിച്ച് ഓര്‍ത്ത് താന്‍ അഗാധമായി അസ്വസ്ഥനാണെന്നും ‘മേയര്‍ സന്തുഷ്ടനാണ്, ഗവര്‍ണര്‍ സന്തുഷ്ടനാണ്’ എന്ന് അവകാശപ്പെടുകയും ചെയ്തു ട്രംപ്, കൂടാതെ, ‘വാഷിംഗ്ടണില്‍ ചെയ്തതുപോലെ ഞങ്ങള്‍ അത് പരിഹരിക്കാന്‍ പോകുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഡെമോക്രാറ്റിക് മേയര്‍ പോള്‍ യംഗ് താന്‍ നാഷണല്‍ ഗാര്‍ഡിനെ ആവശ്യപ്പെട്ടിട്ടില്ലെന്നും കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള വഴി അതാണെന്ന് താന്‍ കരുതുന്നില്ല’ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, റിപ്പബ്ലിക്കന്‍ അംഗമായ ടെന്നസി ഗവര്‍ണര്‍ ബില്‍ ലീ, സൈനിക വിന്യാസം നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും മെംഫസിക്കാരെ സേവിക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും നല്‍കുന്നതില്‍ പ്രസിഡന്റിന്റെ അചഞ്ചലമായ പിന്തുണയ്ക്കും പ്രതിബദ്ധതയ്ക്കും നന്ദിയുണ്ടെന്നുമാണ് പ്രതികരിച്ചത്.

കുറ്റകൃത്യ നിരക്ക് കുറഞ്ഞുവെന്ന് മെംഫിസ് പൊലീസ് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത് എന്നത് ശ്രദ്ധേയമാണ്. 2025 ലെ ആദ്യ എട്ട് മാസങ്ങളില്‍ മൊത്തത്തിലുള്ള കുറ്റകൃത്യങ്ങള്‍ 25 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലും കൊലപാതക നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലുമാണ്.

ട്രംപ് ലോസ് ഏഞ്ചല്‍സിലും വാഷിംഗ്ടണ്‍ ഡിസിയിലും നാഷണല്‍ ഗാര്‍ഡിനെ ഉപയോഗിക്കുകയും ന്യൂ ഓര്‍ലിയാന്‍സിലേക്കും ഷിക്കാഗോയിലേക്കും സൈന്യത്തെ അയയ്ക്കുകയും ചെയ്തതോടെ ട്രംപിനെതിരെ പ്രതിഷേധം വ്യാപകമാണ് .

More Stories from this section

family-dental
witywide