‘ഞങ്ങളുടെ മഹാനായ വൈസ് പ്രസിഡന്‍റിന്‍റെ ഭാര്യ’; ഉഷ വാൻസിന്‍റെ പേര് മറന്ന് പോയോ ട്രംപ്? പിന്നാലെ വൻ പ്രശംസയും

വാഷിംഗ്ടണ്‍: ഗ്രീൻലാൻഡിലേക്കുള്ള വിവാദപരമായ യാത്രയെക്കുറിച്ച് സംസാരക്കവേ ഉഷ വാൻസിന്‍റെ പേര് മറന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, ട്രംപ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ ഭാര്യയായ ഉഷയെ ട്രംപ് പ്രശംസകൾ കൊണ്ട് മൂടി. എന്നാൽ രണ്ടാമത്തെ വനിതയുടെ പേര് മറന്നുപോയതുപോലെയാണ് സംസാരിച്ചത്.

ഉഷയെ “ഞങ്ങളുടെ മഹാനായ വൈസ് പ്രസിഡന്‍റിന്‍റെ ഭാര്യ എന്നാണ് ട്രംപ് പരാമർശിച്ചത്. തനിക്ക് അവരോട് വലിയ ബഹുമാനമുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. വാൻസ് യുഎസ് വൈസ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തതുമുതൽ ഉഷ ചെയ്യുന്ന ജോലിയെക്കുറിച്ച് ട്രംപ് തുടർന്ന് സംസാരിച്ചു. ട്രംപ് അവരെ “വളരെ ബുദ്ധിമതിയായ സ്ത്രീ” എന്നും “വളരെ നല്ല സ്ത്രീ” എന്നും വിളിച്ചു.

അതേസമയം, ദ്വീപ് ഏറ്റെടുക്കുമെന്നുള്ള ഡോണൾഡ് ട്രംപിന്‍റെ ഭീഷണികൾക്ക് പിന്നാലെ, ഉയർന്ന പ്രൊഫൈലുള്ള യുഎസ് സന്ദർശനങ്ങൾക്കുള്ള പദ്ധതികളെ അപലപിച്ച് ഗ്രീൻഗാൻഡിലെ രാഷ്ട്രീയ നേതാക്കൾ രംഗത്ത് വന്നിരുന്നു. ഉഷ വാൻസ് ഗ്രീൻലാൻഡില്‍ സാംസ്കാരിക സന്ദർശനം നടത്തും, ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിന്റെ ഒരു പ്രത്യേക യാത്രയും ദ്വീപിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി മുട്ടെ എഗെഡെ ഈ പദ്ധതിയെ ആക്രമണാത്മകമെന്ന് വിശേഷിപ്പിക്കുകയും കൂടിക്കാഴ്ചകൾക്കായി ഇരുവരെയും ക്ഷണിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

More Stories from this section

family-dental
witywide