
വാഷിംഗ്ടണ്‍: ടെയ്‌ലർ സ്വിഫ്റ്റുമായുള്ള തന്‍റെ പരസ്യമായ ശത്രുത വീണ്ടും വ്യക്തമാക്കി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. , താൻ അവളെ വെറുക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഗായിക ഇപ്പോൾ തീരെ ഹോട്ട് അല്ല എന്നും ട്രംപ് സോഷ്യല്‍ മീഡിയയിൽ കുറിച്ചു. “ഞാൻ ‘ടെയ്‌ലർ സ്വിഫ്റ്റിനെ വെറുക്കുന്നു’ എന്ന് പറഞ്ഞതിന് ശേഷം അവൾ ‘ഹോട്ട്’ അല്ലാതായി എന്ന് ആരെങ്കിലും ശ്രദ്ധിച്ചോ?” എന്നാണ് ട്രംപ് പോസ്റ്റ് ചെയ്തത്. 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസിനെയും ടിം വാൾസിനെയും സ്വിഫ്റ്റ് പിന്തുണച്ചതിന് ശേഷം ഇരുവരും തമ്മിലുള്ള നിലവിലെ ശത്രുത കൂടിയിരുന്നു.
ട്രംപും ഹാരിസും തമ്മിലുള്ള ആദ്യത്തെയും ഏകവുമായ സംവാദത്തിന് ശേഷം 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഞാൻ കമല ഹാരിസിനും ടിം വാൾസിനും വോട്ട് ചെയ്യും എന്നാണ് സ്വിഫ്റ്റ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. 2019ൽ, പ്രസിഡന്‍റ് സ്ഥാനത്തെ ഒരു “സ്വച്ഛാധിപത്യം” പോലെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്ന് അവർ ആരോപിച്ചു. 2020ൽ, ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തെത്തുടർന്ന് പ്രതിഷേധത്തിനിടെ ട്രംപ് നടത്തിയ പ്രസ്താവനകളെ അവർ അപലപിച്ചു. “നിങ്ങളുടെ മുഴുവൻ പ്രസിഡന്‍റ് കാലയളവിലും വെള്ളക്കാരുടെ മേധാവിത്വത്തിന്‍റെയും വംശീയതയുടെയും തീ ആളിക്കത്തിച്ച ശേഷം, അക്രമം ഭീഷണിപ്പെടുത്തുന്നതിന് മുൻപ് ധാർമ്മികമായ മേൽക്കോയ്മ നടിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു? എന്നായിരുന്നു ടെയ്‌ലർ സ്വിഫ്റ്റിന്‍റെ ട്വീറ്റ്.