ഒരു വിട്ടുവീഴ്ചയുമില്ലാതെ ആ ഉത്തരവിലും ട്രംപ് ഒപ്പിട്ടു; ഹാർവാർഡലെ വിദേശ വിദ്യാർത്ഥികളുടെ വിസകൾക്ക് വിലക്കേർപ്പെടുത്തി

വാഷിംഗ്ടണ്‍: ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ വിദേശ വിദ്യാർത്ഥികളുടെ വിസകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അനുവാദം നൽകുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് ഈ എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്‍റ് വ്യക്തമാക്കി.

ഹാർവാർഡിന്‍റെ വിദ്യാർത്ഥി സമൂഹത്തിൽ ഏകദേശം കാൽ ഭാഗത്തോളം വരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഐവി ലീഗ് സ്കൂളിലേക്കുള്ള പ്രവേശനം നിരോധിക്കാനുള്ള ട്രംപിന്‍റെ ഏറ്റവും പുതിയ നീക്കമാണിത്. ഇത് സർവകലാശാലയുമായി ഭരണകൂടത്തിന്‍റെ നിലവിലുള്ള സംഘർഷം കൂടുതൽ വഷളാക്കുന്നു. ഹാർവാർഡിന് മാത്രമായി ബാധകമായ ഈ ഉത്തരവ് (മറ്റ് യുഎസ് സ്ഥാപനങ്ങൾക്ക് ബാധകമല്ല), സർവകലാശാലയിലേക്കുള്ള എല്ലാ പുതിയ എഫ്, എം, ജെ വിസ പ്രവേശനങ്ങളും തടയുകയും. നിലവിൽ പ്രവേശനം നേടിയവരുടെ വിദ്യാർത്ഥി വിസകൾ അവലോകനം ചെയ്യാനും ആവശ്യമെങ്കിൽ റദ്ദാക്കാനും സ്റ്റേറ്റ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

More Stories from this section

family-dental
witywide