വമ്പൻ ആഘോഷത്തിന് പദ്ധതിയിട്ട് ട്രംപ്! ജന്മദിനവും പതാക ദിനവും ഒരുമിച്ച് സൈനിക പരേഡ് അടക്കം വൻ പരിപാടികൾ

വാഷിംഗ്ടണ്‍: യുഎസിന്‍റെ 250-ാം വാർഷിക പതാക ദിനവും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ജന്മദിനം വൻ ആഘോഷമാക്കാൻ അമേരിക്ക. അമേരിക്കൻ സൈന്യം അതിന്‍റെ 250-ാം വാർഷിക പതാക ദിനത്തിൽ (Flag Day) ആഘോഷിക്കാൻ ഏകദേശം 7,000 സൈനികരെ പങ്കെടുപ്പിച്ച് ഒരു വലിയ സൈനിക പരേഡ് നടത്താനാണ് പദ്ധതിയിടുന്നത്. പ്രസിഡന്റ് ട്രംപിന്റെ ജന്മദിനം അന്ന് തന്നെയാണ്.

ഈ പരേഡിൽ 6,685 സൈനികർ, 152 വാഹനങ്ങൾ, 50 വിമാനങ്ങൾ, ഏഴ് ബാൻഡുകൾ, ആയിരക്കണക്കിന് സാധാരണക്കാർ എന്നിവർ പങ്കെടുത്തേക്കും. വൈറ്റ് ഹൗസിന് സമീപം ട്രംപിനായുള്ള ഒരു അവലോകന സ്റ്റാൻഡിന് മുന്നിലൂടെ കടന്നുപോകുന്ന ഈ ചെലവേറിയ പരിപാടിയിൽ ഹെവി ടാങ്ക് ബറ്റാലിയൻ, കവചിത പോരാട്ട വാഹനങ്ങൾ, ഹംവികൾ, ഹോവിറ്റ്സർ പീരങ്കികൾ എന്നിവ ഉൾപ്പെടും. ഇവയിൽ ഭൂരിഭാഗവും ട്രെയിൻ വഴിയോ വിമാനം വഴിയോ കൊണ്ടുവരേണ്ടിവരും. വൈറ്റ് ഹൗസ് നിർദ്ദേശിച്ച ആശയമനുസരിച്ച് സൈന്യം ഇപ്പോൾ പരേഡ് നടത്താൻ തയ്യാറാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

More Stories from this section

family-dental
witywide