
വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനം ലോകത്തിൽ നടന്ന ഏറ്റവും വലിയ തട്ടിപ്പാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎൻ പൊതുസഭയിൽ നടന്ന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നുണ്ടെന്നും അതിന് കാരണം ഫോസിൽ ഇന്ധനങ്ങളാണ് എന്നും ഭൂരിഭാഗം ശാസ്ത്രജ്ഞരും കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലങ്ങൾ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. അതിതീവ്രമായ വെള്ളപ്പൊക്കങ്ങളും, വരൾച്ചയും, ഉഷ്ണതരംഗങ്ങളും വർധിച്ചു വരുന്ന ഈ സമയത്താണ് ട്രംപിൻ്റെ ഈ പ്രതികരണം.
കാലാവസ്ഥാ പ്രവചനങ്ങൾ തെറ്റ്
ഐക്യരാഷ്ട്രസഭയും മറ്റുള്ളവരും നടത്തിയ എല്ലാ പ്രവചനങ്ങളും തെറ്റായിരുന്നു എന്ന് ട്രംപ് അവകാശപ്പെട്ടു. “അവർ ആഗോളതാപനം ലോകത്തെ നശിപ്പിക്കുമെന്ന് പറഞ്ഞു, എന്നാൽ പിന്നീട് ചൂട് കുറഞ്ഞു. അതിനാൽ അവർ അതിനെ കാലാവസ്ഥാ വ്യതിയാനം എന്ന് വിളിക്കാൻ തുടങ്ങി. അങ്ങനെയെങ്കിൽ അവർക്ക് ഒരിക്കലും തെറ്റില്ല, കാരണം ചൂട് കൂടിയാലും കുറഞ്ഞാലും അത് കാലാവസ്ഥാ വ്യതിയാനമാണ്,” ട്രംപ് പറഞ്ഞു.
‘ഗ്രീൻ എനർജി ഒരു തട്ടിപ്പ്’
ഗ്രീൻ എനർജി നയങ്ങൾ നിയമങ്ങൾ പാലിക്കാത്ത രാജ്യങ്ങൾക്ക് പണമുണ്ടാക്കാൻ അവസരം നൽകുന്നുണ്ടെന്ന് ട്രംപ് ആരോപിച്ചു. ഈ ക്രൂരമായ ഗ്രീൻ എനർജി നയങ്ങൾ പരിസ്ഥിതിയെ സഹായിക്കുക എന്നതിലുപരി, നിയമങ്ങൾ പാലിക്കുന്ന വികസിത രാജ്യങ്ങളിൽ നിന്ന്, നിയമങ്ങൾ ലംഘിക്കുന്ന മലിനീകരണ രാജ്യങ്ങളിലേക്ക് നിർമ്മാണ പ്രവർത്തനങ്ങളെയും വ്യാവസായിക പ്രവർത്തനങ്ങളെയും പുനർവിതരണം ചെയ്യുക എന്നതാണ് ട്രംപ് കൂട്ടിച്ചേർത്തു.
കാർബൺ ഫൂട്ട്പ്രിൻ്റ് (ഒരാൾ പുറത്തുവിടുന്ന കാർബൺ ഡയോക്സൈഡിൻ്റെ അളവ്) ഒരു തട്ടിപ്പാണെന്നും ട്രംപ് പറഞ്ഞു. “ദുരുദ്ദേശ്യത്തോടെയുള്ള ആളുകൾ ഉണ്ടാക്കിയ ഒരു തട്ടിപ്പാണ് കാർബൺ ഫൂട്ട്പ്രിൻ്റ്,” ട്രംപ് പറഞ്ഞു.