
വാഷിംഗ്ടണ്‍: റഷ്യയും യുക്രെയ്‌നും തമ്മില്‍ 30 ദിവസത്തെ നിരുപാധിക വെടിനിര്‍ത്തലിലേക്ക് നീങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ഇരു രാജ്യങ്ങളും ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല,
‘വെടിനിര്‍ത്തല്‍ കൃത്യമായി നടപ്പാക്കപ്പെട്ടില്ലെങ്കില്‍, യുഎസും അതിന്റെ പങ്കാളികളും കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും’ എന്നും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. വ്യാഴാഴ്ച സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയവുമായി ബന്ധപ്പെട്ട്് കൂടുതല്‍ വിശദീകരണങ്ങള്‍ വന്നിട്ടില്ല.