വലിയ ആഹ്വാനവുമായി ട്രംപ്, ഫിലിബസ്റ്റർ ഒഴിവാക്കാൻ ‘ന്യൂക്ലിയർ ഓപ്ഷൻ’ ഉപയോഗിക്കുക; റിപ്പബ്ലിക്കൻസിനോട് ആവശ്യപ്പെട്ട് പ്രസിഡന്‍റ്

വാഷിംഗ്ടൺ: നിലവിലെ സർക്കാർ അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനായി സെനറ്റ് ഫിലിബസ്റ്റർ എന്ന നിയമനിർമ്മാണ തടസം ഒഴിവാക്കാൻ ന്യൂക്ലിയർ ഓപ്ഷൻ ഉപയോഗിക്കാൻ റിപ്പബ്ലിക്കൻമാരോട് ആഹ്വാനം ചെയ്ത് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ നേതാക്കൾ ഇതുവരെ ശക്തമായി എതിർത്ത, നിയമനിർമ്മാണ ചരിത്രത്തിൽ മുൻപെങ്ങും ഇല്ലാത്ത ഒരു നടപടി സ്വീകരിക്കാനാണ് ട്രംപിന്‍റെ ആഹ്വാനം. വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് ട്രംപിന്‍റെ ഈ നിർദ്ദേശം. ആഴ്ചകളായി തുടരുന്ന ഫണ്ടിംഗ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള കാപ്പിറ്റോൾ ഹില്ലിലെ ശ്രമങ്ങളെ ഇത് സ്വാധീനിക്കാൻ സാധ്യതയുണ്ട്.

“റിപ്പബ്ലിക്കൻമാർ അവരുടെ ‘ട്രംപ് കാർഡ്’ കളിക്കേണ്ട സമയമാണിത്, അതായത് ന്യൂക്ലിയർ ഓപ്ഷനായി പോകുക – ഫിലിബസ്റ്റർ ഒഴിവാക്കുക, ഇപ്പോൾ തന്നെ അത് ഒഴിവാക്കുക!” – ട്രംപ് കുറിച്ചു. ഒരു നിയമം പാസാക്കാൻ ആവശ്യമായ 60 വോട്ടുകളുടെ പരിധി നീക്കം ചെയ്യുന്നതിനെ റിപ്പബ്ലിക്കൻ നേതാക്കൾ ശക്തമായി എതിർത്തിരുന്നു. ഫിലിബസ്റ്റർ ഒഴിവാക്കാനുള്ള ട്രംപിന്‍റെ ആഹ്വാനം അവരിൽ ഉടൻ തന്നെ സമ്മർദ്ദം വർദ്ധിപ്പിച്ചു.

പ്രമുഖ റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ കാലങ്ങളായി ഫിലിബസ്റ്റർ നിലനിർത്തുന്നതിന് വേണ്ടി വാദിക്കുന്നവരാണ്. കാരണം, ഫിലിബസ്റ്റർ റിപ്പബ്ലിക്കൻമാർക്ക് ഗുണം ചെയ്യുമെന്നും, അടുത്ത തവണ ഡെമോക്രാറ്റുകൾ അധികാരത്തിൽ വരുമ്പോൾ അവർ വിപ്ലവകരമായ നിയമനിർമ്മാണങ്ങൾ നടത്തുന്നത് തടയാനുള്ള ഒരു പ്രധാന സംരക്ഷണം ആയി ഇത് നിലകൊള്ളുമെന്നും അവർ കരുതുന്നു.

More Stories from this section

family-dental
witywide