
ന്യൂഡല്‍ഹി : കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമേദിയുമായി ഫോണില്‍ സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ ഹീനമായ ആക്രമണത്തിന്റെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
മോദിയെ വിളിച്ച ട്രംപ് ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ തന്റെ അഗാധമായ അനുശോചനം അറിയിച്ചുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
President Donald Trump @realDonaldTrump @POTUS called PM @narendramodi and conveyed his deepest condolences at the loss of innocent lives in the terror attack in Jammu and Kashmir.
— Randhir Jaiswal (@MEAIndia) April 22, 2025
President Trump strongly condemned the terror attack and expressed full support to India to bring…