ആകാംക്ഷയോടെ ഉറ്റുനോക്കി ട്രംപും യുഎസും! മോദി, പുടിൻ, ഷി ജിൻപിങ് എന്നിവർ ഒരുമിച്ച് കാണുന്നു, ചർച്ചയാവുക താരിഫ് തന്നെ

ബെയ്ജിംഗ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (SCO) 25-ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെ ടിയാൻജിനിൽ ഒത്തുകൂടുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്ന് രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുക്കുന്ന ഈ ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭാവം ശ്രദ്ധേയമാണ്.

ഈ ഉച്ചകോടിയിൽ യുഎസ് പങ്കാളിത്തം ഉണ്ടാകിലെന്നും, പക്ഷേ യുഎസ് എപ്പോഴും അവിടെയുണ്ടെന്നും വാഷിംഗ്ടൺ ആസ്ഥാനമായുള്ള സ്റ്റിംസൺ സെന്ററിലെ ചൈന പ്രോഗ്രാം ഡയറക്ടർ യുൻ സൺ പറഞ്ഞു. എന്നാല്‍, ടിയാൻജിനിലെ സംസാരവിഷയം ട്രംപ് തന്നെയായിരിക്കും. യുഎസ്, അതിന്റെ നയങ്ങൾ, താരിഫുകൾ എന്നിവയെക്കുറിച്ചായിരിക്കും അവർ സംസാരിക്കാൻ പോകുന്നതെന്ന് യേൽ സർവകലാശാലയിലെ സൗത്ത് ഏഷ്യൻ സ്റ്റഡീസ് ലക്ചറർ സുശാന്ത് സിംഗ് പറഞ്ഞു

പ്രധാനമന്ത്രി മോദിയുടെ കാര്യമെടുത്താൽ, ട്രംപ് ഭരണകൂടം അടുത്തിടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിന് ശേഷമാണ് അദ്ദേഹം ടിയാൻജിനിലെത്തുന്നത്. ട്രംപിന്റെ നിലവിലെ താരിഫുകളിൽ ഏറ്റവും ഉയർന്ന ഒന്നാണിത്. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായാണ് വൈറ്റ് ഹൗസ് ഇതിനെ അവതരിപ്പിക്കുന്നത്. ഇന്ത്യയോടുള്ള ട്രംപിന്റെ കടുത്ത സമീപനം പതിറ്റാണ്ടുകളായി ചൈനയ്ക്ക് ജനാധിപത്യപരമായ ഒരു മറുമരുന്നായി ഇന്ത്യയെ വളർത്തിയെടുക്കാനുള്ള യുഎസ് ശ്രമങ്ങൾക്ക് വിപരീതമാണ്. ട്രംപ് അടുത്തിടെ ഇന്ത്യയെ നിശ്ചലമായ സമ്പദ്‌വ്യവസ്ഥ എന്ന് വിശേഷിപ്പിച്ചത് ന്യൂഡൽഹിക്ക് വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു.

More Stories from this section

family-dental
witywide