ട്രംപ് എന്താണ് ബർമിംഗ്ഹാമിനെ കുറിച്ച് മിണ്ടാത്തത്? ചോദ്യങ്ങൾ ഉയരുന്നു, അമേരിക്കൻ നഗരങ്ങളിലെ കുറ്റകൃത്യ നിരക്കിൽ ചർച്ചകൾ ശക്തമാകുന്നു

വാഷിംഗ്ടൺ: പ്രസിഡൻ്റ് പല സംസ്ഥാനങ്ങൾക്കുമെതിരെ നിലപാട് കടുപ്പിക്കുന്നതിനാൽ രാജ്യത്തെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ചുടുപിടിച്ചിരുന്നു. ഒപ്പം ട്രംപ് ഭരണകൂടം നാഷണൽ ഗാർഡ് വിന്യാസങ്ങളും നടത്തിയിരുന്നു. ഷിക്കാഗോ, വാഷിംഗ്ടൺ ഡി.സി., പോർട്ട്ലാൻഡ്, ഡിസ്നിലാൻഡിൻ്റെ ആസ്ഥാനമായ ഓർലാൻഡോ, ഫ്ലോറിഡയേക്കാൾ കുറഞ്ഞ കൊലപാതക നിരക്കുള്ള ന്യൂയോർക്ക് സിറ്റി തുടങ്ങിയ സ്ഥലങ്ങളെയാണ് അദ്ദേഹം സ്ഥിരമായി വിമർശിക്കുന്നത്.

എന്നാൽ, എന്തുകൊണ്ടോ ബർമിംഗ്ഹാമിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല എന്നാണ് ചോദ്യം ഉയരുന്നത്. 2024-ൽ അമേരിക്കയിലെ വലിയ നഗരങ്ങളിൽ വെച്ച് സെൻ്റ് ലൂയിസ് കഴിഞ്ഞാൽ ഏറ്റവും ഉയർന്ന കൊലപാതക നിരക്ക് ബർമിംഗ്ഹാമിലായിരുന്നു. ഏകദേശം 195,000 ആളുകൾ താമസിക്കുന്ന ബർമിംഗ്ഹാമിൽ 2024-ലെ ആദ്യ 286 ദിവസങ്ങളിൽ 132 കൊലപാതകങ്ങൾ രേഖപ്പെടുത്തി. ഇത് ഒരു ലക്ഷം നിവാസികൾക്ക് 86.3 എന്ന വാർഷിക നിരക്കിലാണ്. ദേശീയ ശരാശരി ഒരു ലക്ഷത്തിന് 5 ആണ്.

എങ്കിലും, ഈ വർഷം ഇതേ കാലയളവിൽ ബർമിംഗ്ഹാമിൽ 63 കൊലപാതകങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് 2024-ൽ രേഖപ്പെടുത്തിയതിൻ്റെ പകുതിയിൽ താഴെയാണ്. എന്നാൽ ഇവിടെ നാഷണൽ ഗാർഡിൻ്റെ സാന്നിധ്യമൊന്നും കാണാനില്ല.
കുറ്റകൃത്യങ്ങൾ കൂടുകയും കുറയുകയും ചെയ്യുന്നതിന് നിരവധി കാരണങ്ങളുണ്ട്. ബാൾട്ടിമോറിലെയും യു.എസിലെ മറ്റ് വലിയ നഗരങ്ങളിലെയും പോലെ, ബർമിംഗ്ഹാമിലെ കൊലപാതക നിരക്കും കുറഞ്ഞുവരികയാണ്. പാൻഡെമിക് കാലത്ത് അക്രമങ്ങൾ കുത്തനെ കൂടാൻ കാരണമായ സാമൂഹിക ചലനാത്മകതയിലെ മാറ്റങ്ങളാണ് ഈ കുറവിന് കാരണമെന്ന് പ്രാദേശിക നിരീക്ഷകർ അഭിപ്രായപ്പെടുന്നു. പുതുക്കിയ നേതൃത്വത്തിലുള്ള പോലീസ് വകുപ്പിൻ്റെ പ്രവർത്തനങ്ങളും, നഗരത്തിലെ പുതിയതും ശക്തവുമായ അക്രമ പ്രതിരോധ പരിപാടിയുമാണ് മാറ്റത്തിന് കാരണമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

യു.എസിലെ അക്രമങ്ങൾ സാധാരണയായി ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകൾക്കിടയിലാണ് കേന്ദ്രീകരിക്കാറ്. ക്രൈമിനോളജിസ്റ്റുകൾ ദാരിദ്ര്യത്തിൻ്റെ കൂട്ടങ്ങളെ കുറ്റകൃത്യങ്ങളുടെ കേന്ദ്രബിന്ദുക്കളായി കാണുന്നു.

More Stories from this section

family-dental
witywide