സൗദി കിരീടാവകാശി എത്തുംമുമ്പേ അതങ്ങ് ഉറപ്പിച്ച് ട്രംപ് ; സൗദി അറേബ്യക്ക് എഫ് 35 യുദ്ധവിമാനങ്ങള്‍ വില്‍ക്കും

വാഷിങ്ടന്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ യുഎസ് സന്ദര്‍ശനത്തിനു തൊട്ടുമുന്‍പായി നിര്‍ണായക വെളിപ്പെടുത്തലുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി അറേബ്യക്ക് എഫ് 35 യുദ്ധവിമാനങ്ങള്‍ വില്‍ക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ട്രംപ്. സൗദിക്ക് എഫ് 35 വിമാനങ്ങള്‍ നല്‍കുന്നത് പരിഗണനയിലാണെന്നായിരുന്നു കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നത്.

സൗദി അറേബ്യയ്ക്ക് വിമാനങ്ങള്‍ വില്‍ക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഞങ്ങള്‍ അത് ചെയ്യുമെന്ന് ഞാന്‍ പറയുന്നു. ഞങ്ങള്‍ എഫ് 35 വിമാനങ്ങള്‍ വില്‍ക്കും’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഏഴു വര്‍ഷത്തിനു ശേഷമാണ് സൗദി കിരീടാവകാശിയുടെ യുഎസ് സന്ദര്‍ശനം. സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി പ്രധാന കരാറുകളില്‍ ഒന്നാണ് യുദ്ധവിമാനങ്ങളുടെ വില്‍പ്പന.

യുഎസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ സൗദി അറേബ്യ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ സിവില്‍ ആണവോര്‍ജ്ജ മേഖലയിലെ പുതിയ സഹകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുണ്ട്.

Trump confirms sale of F-35 fighter jets to Saudi Arabia before Saudi Crown Prince arrives

More Stories from this section

family-dental
witywide