ആശ്വാസ തീരുമാനം വന്നതോടെ പ്രതികരിച്ച് ട്രംപ്, ‘നമ്മൾ നമ്മുടെ രാജ്യം തുറക്കുകയാണ്’; ഹൗസ് സ്പീക്കർക്ക് വാനോളം പ്രശംസ

വാഷിംഗ്ടണ്‍: യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ ഭരണസ്തംഭനം അവസാനിപ്പിക്കുന്നതിനുള്ള ധനസഹായ ബിൽ അംഗീകരിക്കുന്നതിനായി സെനറ്റ് ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻമാർക്കൊപ്പം വോട്ട് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെറ്ററൻസ് ദിന പ്രസംഗത്തിനിടെ പ്രസിഡന്‍റ് ട്രംപ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസണെയും സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺ തൂണിനെയും അഭിനന്ദിച്ചു.

“നിങ്ങൾക്കും ജോണിനും എല്ലാവർക്കും വലിയ വിജയം ലഭിച്ചതിന് അഭിനന്ദനങ്ങൾ,” ആർലിംഗ്ടൺ ദേശീയ സെമിത്തേരിയിലെ സദസ്സിൽ വെച്ച് ട്രംപ് ജോൺസണോട് പറഞ്ഞു. “നമ്മൾ നമ്മുടെ രാജ്യം തുറക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. “ഇതൊരിക്കലും അടച്ചിടേണ്ട ആവശ്യമില്ലായിരുന്നു.” എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വർദ്ധിപ്പിച്ച അഫോർഡബിൾ കെയർ സബ്സിഡികൾ നീട്ടുന്നതിനെക്കുറിച്ചുള്ള ഭാവി വോട്ടിന് പകരമായി സർക്കാരിനെ വീണ്ടും തുറക്കുന്ന സെനറ്റ് ഫണ്ടിംഗ് കരാറിന് താൻ പിന്തുണ നൽകിയിരുന്നതായി ട്രംപ് തിങ്കളാഴ്ച വോട്ടിന് മുന്നോടിയായി പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide