
റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥനായി ഡോണാൾഡ് ട്രംപ്. റഷ്യയ്ക്ക് ഡൊണെറ്റ്‌സ്‌ക് വിട്ടുകൊടുക്കണമെന്ന് യുക്രെയ്നെ ട്രംപ് അറിയിച്ചു. റഷ്യയ്ക്ക് ഡൊണെറ്റ്‌സ്‌ക് വിട്ടുനൽകാൻ തയാറായാൽ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാൻ തയാറാണെന്ന് പുടിൻ ട്രംപിനെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്.
വ്യാവസായിക മേഖലയായ ഡൊണെറ്റ്സ്ക് റഷ്യയ്‌ക്ക് വിട്ടുനൽകാൻ തയാറായാൽ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാൻ തയാറാണെന്ന് പുടിൻ നിലപാട് സ്വീകരിച്ചതായാണ് സൂചന. എന്നാൽ, പുടിന്റെ ആവശ്യം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി തള്ളി. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ കരാറിന് തയ്യാറാകണം.റഷ്യ വൻ ശക്തിയാണെന്നും യുക്രെയ്ൻ അങ്ങനെയല്ലെന്നും ട്രംപ് പറഞ്ഞു.
അലാസ്ക ഉച്ചകോടിയിൽ ട്രംപിനോട് പുടിൻ യുക്രെയ്‌ന്റെ കൂടുതൽ പ്രദേശം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഡൊണെറ്റ്‌സ്‌ക് പ്രവിശ്യയുടെ മൂന്നിലൊന്ന് ഭാഗം ഉൾപ്പെടെ യുക്രെയ്ന്റെ അഞ്ചിൽ ഒന്ന് പ്രദേശവും ഇപ്പോൾ റഷ്യയുടെ നിയന്ത്രണത്തിലാണ്.