കാഷ് പട്ടേലിനെ ചേർത്തു പിടിച്ച് ട്രംപ്! ഇത് രൂപീകരിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും മികച്ച ഭരണകൂടം, വാനോളം പ്രശംസ

വാഷിംഗ്ടൺ: യാഥാസ്ഥിതിക നേതാവായ ചാർളി കിർക്കിന്റെ കൊലപാതകക്കേസ് കൈകാര്യം ചെയ്ത രീതിയെ വിമർശിക്കുന്നവരെ തള്ളിപ്പറഞ്ഞ് എഫ്ബിഐ ഡയറക്ടറായ കാഷ് പട്ടേലിനെ പ്രശംസിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “കാഷ്, അദ്ദേഹം ഈ ഭീകരനായ വ്യക്തിയെ പിടികൂടാൻ ചെയ്ത കാര്യങ്ങൾ നോക്കൂ,” ട്രംപ് പറഞ്ഞു. “അദ്ദേഹം അത് രണ്ട് ദിവസം കൊണ്ട് ചെയ്തു.” തൻ്റെ ഭരണകൂടത്തിലെ എല്ലാവരിലും തനിക്ക് വിശ്വാസമുണ്ടെന്നും, ഇത് രൂപീകരിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും മികച്ച ഭരണകൂടമാണ് എന്നും ട്രംപ് കൂട്ടിച്ചേർത്തു.

ചാർളി കിർക്കിന്റെ കൊലപാതകത്തിൽ പ്രതിയെ പിടികൂടിയെന്ന് തിടുക്കത്തിൽ പ്രഖ്യാപിച്ചതിന് പട്ടേൽ വിമർശനങ്ങൾ നേരിടുന്നുണ്ട്. ആ പ്രസ്താവന അദ്ദേഹത്തിന് മണിക്കൂറുകൾക്ക് ശേഷം പിൻവലിക്കേണ്ടി വന്നു.

യുകെയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, അറ്റോർണി ജനറലായ പാം ബോണ്ടിയെയും പിന്തുണച്ചു. അവർ “അവിശ്വസനീയമായ ജോലി”യാണ് ചെയ്യുന്നതെന്ന് ട്രംപ് പറഞ്ഞു.

“വിദ്വേഷ പ്രസംഗം” നടത്തുന്നവർക്കെതിരെ ഭരണകൂടം കേസെടുക്കുമെന്ന് ബോണ്ടി ഈ ആഴ്ച ആദ്യം സൂചിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പിന്നീട് അവർ ട്വിറ്ററിൽ (X) ഒരു പോസ്റ്റിലൂടെ വിശദീകരിച്ചു, “അക്രമത്തിന് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗത്തിന് ഒന്നാം ഭേദഗതിയുടെ സംരക്ഷണമില്ല. അതൊരു കുറ്റകൃത്യമാണ്.” എന്നായിരുന്നു വിശദീകരണം.

More Stories from this section

family-dental
witywide