നാഷണൽ ഗാർഡിനെ ഷിക്കാഗോയിലേക്ക് അയച്ച് ട്രംപ്: ഗവർണറുടെ എതിർപ്പ് അവഗണിച്ചു, പ്രതിഷേധക്കാർക്ക് നേരെ ഫെഡറൽ ഏജന്‍റുമാർ വെടിവെച്ചു

വാഷിംഗ്ടൺ/ഷിക്കാഗോ: ഫെഡറൽ ഇമിഗ്രേഷൻ ഏജന്‍റുമാരും പ്രതിഷേധക്കാരും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനെത്തുടർന്ന്, ഇല്ലിനോയിസ് ഗവർണർ ജെ ബി പ്രിറ്റ്സ്‌കറിന്‍റെ എതിർപ്പ് അവഗണിച്ച് 300 നാഷണൽ ഗാർഡ് സൈനികരെ ഷിക്കാഗോയിലേക്ക് വിന്യസിക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ദി വാഷിംഗ്ടൺ പോസ്റ്റ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ബ്രൈറ്റൺ പാർക്ക് പ്രദേശത്താണ് സംഭവം നടന്നത്. തങ്ങളെ പത്തോളം വാഹനങ്ങൾ ഉപയോഗിച്ച് പ്രതിഷേധക്കാർ ‘ബോക്സ് ഇൻ’ ചെയ്യുകയും, അർദ്ധ-ഓട്ടോമാറ്റിക് ആയുധങ്ങളുമായി എത്തിയ ഒരു സ്ത്രീ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു എന്ന് യുഎസ് ബോർഡർ പട്രോൾ ഏജന്‍റുമാർ പറഞ്ഞു. തോക്ക് തങ്ങൾക്ക് നേരെ ചൂണ്ടിയതായി അവകാശപ്പെട്ടതിനെത്തുടർന്നാണ് ഏജന്‍റുമാർ വെടിയുതിർത്തത്.

യുഎസ് പൗരയായ ഈ സ്ത്രീ സ്വന്തമായി കാറോടിച്ച് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഇവരുടെ നില ഗുരുതരമാണോ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. പ്രതിഷേധത്തിനിടെ ഒരു ഫെഡറൽ ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. ഫെഡറൽ ഏജന്‍റുമാർക്ക് നേരെയുണ്ടായ ആക്രമണത്തെ “പ്രകോപനമില്ലാത്തതും അക്രമാസക്തമായതും” എന്ന് വിശേഷിപ്പിച്ച ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം, പ്രദേശം സുരക്ഷിതമാക്കാൻ കൂടുതൽ പ്രത്യേക ഓപ്പറേഷൻ ടീമുകളെ വിന്യസിക്കുന്നുണ്ടെന്നും പറഞ്ഞു.

ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വർധിച്ചുവരുന്ന സാന്നിധ്യത്തിൽ ഷിക്കാഗോയിൽ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായിട്ടുണ്ട്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ICE) തടങ്കൽ കേന്ദ്രത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് പ്രതിഷേധക്കാർ തടഞ്ഞതോടെ, ഏജന്‍റുമാർ കുരുമുളക് സ്പ്രേയും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ച് പ്രതികരിച്ചു. നാഷണൽ ഗാർഡിനെ വിന്യസിക്കാനുള്ള ട്രംപിന്‍റഫെ തീരുമാനത്തെ ഗവർണർ പ്രിറ്റ്സ്‌കർ ശക്തമായി അപലപിച്ചു. “ഒരു ഗവർണറോട്, സ്വന്തം അതിർത്തിക്കുള്ളിൽ ഞങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി സൈനിക സേനയെ വിന്യസിക്കാൻ ആവശ്യപ്പെടുന്നത് തികച്ചും അക്രമാസക്തവും അമേരിക്കൻ വിരുദ്ധവുമാണ്,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

More Stories from this section

family-dental
witywide