ക്രിസ്ത്യാനികൾ ക്രൂരമായി ആക്രമിക്കപ്പെടുന്നു; നൈജീരിയയിൽ സൈനിക നീക്കങ്ങൾക്കായി തയ്യാറെടുക്കാൻ ട്രംപിന്‍റെ നിര്‍ദേശം

വാഷിംഗ്ടൺ: നൈജീരിയയിൽ ക്രിസ്ത്യൻ സമുദായത്തിന് നേരെയുള്ള ആക്രമണങ്ങൾ തടയാൻ ആ രാജ്യം മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി, സാധ്യമായ സൈനിക നീക്കങ്ങൾക്കായി തയ്യാറെടുക്കാൻ പെന്റഗണിനോട് ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ ആരോപണങ്ങൾ നൈജീരിയൻ ഭരണകൂടം ആവർത്തിച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്.

ക്രിസ്ത്യാനികളുടെ വ്യാപകമായ കൊലപാതകങ്ങളെന്ന് അദ്ദേഹം വിശേഷിപ്പിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും പിന്തുണയും ഉടൻ നിർത്തിവയ്ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

നൈജീരിയൻ ഭരണകൂടത്തിന് കർശനമായ മുന്നറിയിപ്പ് നൽകുന്നതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വിശദമായ പോസ്റ്റിൽ, ഈ ക്രൂരമായ അതിക്രമങ്ങൾക്ക് പിന്നിലുള്ള ഇസ്ലാമിസ്റ്റ് തീവ്രവാദികളെ പൂർണമായി നിർമ്മാർജനം ചെയ്യാൻ യുഎസ് ആ രാജ്യത്തേക്ക് സായുധ ഇടപെടലിന് തയ്യാറാകുമെന്ന് സൂചിപ്പിച്ചു.

More Stories from this section

family-dental
witywide