ഒരടി പോലും പിന്നോട്ട് പോകില്ലെന്ന് ഉറപ്പിച്ച് തന്നെ ട്രംപ്; താരിഫുകളിൽ കൂടുതൽ ആക്രമണാത്മക നിലപാട് സ്വീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

വാഷിംഗ്ടൺ: ആഗോള വ്യാപാര യുദ്ധം കടുപ്പിക്കുന്ന തീരുമാനങ്ങൾക്ക് ഭരണകൂടം തയാറെടുക്കുന്നതിനിടെ, താരിഫുകളിൽ കൂടുതൽ ആക്രമണാത്മക നിലപാട് സ്വീകരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുതിർന്ന ഉപദേഷ്ടാക്കളെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്. വാൾസ്ട്രീറ്റിലെയും കാപ്പിറ്റോൾ ഹില്ലിലെയും സഖ്യകക്ഷികളിൽ നിന്ന് കൂടുതൽ മിതമായ സമീപനം സ്വീകരിക്കാനുള്ള ആഹ്വാനങ്ങൾ ഉണ്ടായിട്ടും, യുഎസ് സമ്പദ്‌വ്യവസ്ഥയെ പുനഃക്രമീകരിക്കാൻ ലക്ഷ്യമിട്ടുള്ള വ്യാപകമായ വ്യാപാര നടപടികൾക്കായി ട്രംപ് സമ്മർദ്ദം ചെലുത്തുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

എല്ലാ ഇറക്കുമതികൾക്കും ബാധകമാകുന്ന സാർവത്രിക താരിഫ് എന്ന ആശയം അടുത്തിടെ ട്രംപ് വീണ്ടും കൊണ്ടുവന്നതായും വ്യാപാര നടപടികൾ വർദ്ധിപ്പിക്കുന്നത് തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് ഉപദേഷ്ടാക്കളോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

ആദ്യ ടേമിൽ കൂടുതൽ വ്യാപകമായ താരിഫുകൾ നടപ്പാക്കാത്തതിൽ ട്രംപ് ഖേദം പ്രകടിപ്പിച്ചു. പിന്മാറാൻ ഉപദേശകർ പ്രേരിപ്പിച്ചതാണ് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാർവത്രിക താരിഫ് എന്ന ആശയം എത്രത്തോളം ഗൗരവമായി പരിഗണിക്കുന്നു എന്നത് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

More Stories from this section

family-dental
witywide