നിയമം പാലിക്കുന്ന കുടിയേറ്റക്കാരും ശ്രദ്ധിക്കുക; നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ട്രംപ് ഭരണകൂടം പരിശോധിക്കുന്നു, ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവർക്കും പണികിട്ടും

ടെക്സസ് : കുടിയേറ്റക്കാരുടെ ഐഡന്റിറ്റി വെരിഫിക്കേഷൻ, പശ്ചാത്തല പരിശോധന, ദേശീയ സുരക്ഷാ പരിശോധനകൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായി ട്രംപ് ഭരണകൂടം കുടിയേറ്റക്കാരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിക്കുന്നു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഈ നയം കുടിയേറ്റത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും വിനോദസഞ്ചാരികൾ ഉൾപ്പെടെ യുഎസിലേക്ക് കടക്കുന്നത് നിരുത്സാഹപ്പെടുത്തുമെന്നും UTRGV ഇമിഗ്രേഷൻ അഭിഭാഷകനും പൊളിറ്റിക്കൽ സയൻസ് പ്രൊഫസറുമായ അബ്ഡിയൽ എച്ചെവാരിയ പറഞ്ഞു.

രാജ്യത്ത് ഇതിനകം തന്നെ ഗ്രീൻ കാർഡ് അപേക്ഷകർ നിയമപരമായി അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ യുണൈറ്റഡ് സ്റ്റേറ്റ്സ് പൗരത്വ, ഇമിഗ്രേഷൻ സേവനങ്ങൾക്ക് കൈമാറണമെന്ന് ചട്ടമുണ്ട്. ഈ നീക്കം പലരേയും ആശങ്കപ്പെടുത്തുന്നു.

നിങ്ങളുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ അത് ഏതു കാലത്തേയും ആകട്ടെ, എത്ര പഴയതും ആകട്ടെ ചിലപ്പോൾ അതി സൂക്ഷ്മമായി പരിശോധിക്കപ്പെട്ടേക്കാം. അത് ഉചിതമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ട്രംപ് ഭരണകൂടത്തിലെ ചില ആളുകളായിരിക്കും. അത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കപെട്ടേക്കാം. സർക്കാരിനെതിരായ വിമർശനങ്ങളോ മറ്റോ പോസ്റ്റിലുണ്ടെങ്കിൽ അത് വലിയ പ്രശ്നം സൃഷ്ടിച്ചേക്കാം. ഇത് ആശങ്കാജനകമാണ്.

തീവ്രവാദികളെയോ വിദേശ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നവരെയോ തടയാൻ ശ്രമിക്കുന്നതിനപ്പുറം ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചില വീക്ഷണങ്ങൾ അത് ഷെയർ ചെയ്യുന്നവരെ കൂടി ബാധിച്ചേക്കാം. നിയമപരമായ അതിർത്തി കടക്കുന്നവരെ ഇത് ബാധിച്ചേക്കാമെന്നും പ്രഫ. അബ്ഡിയൽ എച്ചെവാരിയ പറഞ്ഞു.

“രാഷ്ട്രീയമായി സജീവമായ വിനോദസഞ്ചാരികളുടെ പോസ്റ്റ് സൂക്ഷ്മമായി പരിശോധിക്കപ്പെട്ടേക്കാം, അന്താരാഷ്ട്രതലത്തിൽ പര്യടനം നടത്തുന്ന കലാകാരന്മാരേയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്. “

കുടിയേറ്റ പ്രക്രിയയെ ബാധിക്കാതിരിക്കാൻ ആളുകൾ ഇപ്പോൾ പോസ്റ്റുചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Trump govt inspects social media profiles of legal immigrants

More Stories from this section

family-dental
witywide