ട്രംപിൻ്റെ കലിപ്പ് മാറുന്നില്ല? നിയുക്ത ന്യൂയോർക്ക് മേയറെ ഇതുവരെ ബന്ധപ്പെട്ടില്ല; കൂമോയും ഔദ്യോഗികമായി വിളിച്ചില്ല

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയുമായോ അദ്ദേഹത്തിൻ്റെ ടീമുമായോ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് മേയർ-ഇലക്ടിൻ്റെ മുതിർന്ന സഹായി.
തിരഞ്ഞെടുപ്പ് മത്സരത്തിൻ്റെ അവസാന മണിക്കൂറുകളിൽ ആൻഡ്രൂ കൂമോക്ക് വോട്ട് ചെയ്യാൻ ട്രംപ് ന്യൂയോർക്കുകാരോട് ആഹ്വാനം ചെയ്തിരുന്നു.

കൂടാതെ, ചൊവ്വാഴ്ച രാത്രി നടന്ന തിരഞ്ഞെടുപ്പിൽ, മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കൂമോ വേദിയിൽ വെച്ച് സൊഹ്റാൻ മംദാനിയോട് പരാജയം സമ്മതിച്ചെങ്കിലും, സ്ഥാനാർത്ഥികൾ സാധാരണയായി ചെയ്യാറുള്ളതുപോലെ ഔപചാരികമായി വിളിച്ചറിയിച്ചില്ലെന്നും സഹായി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനുശേഷം, മംദാനിയും സ്റ്റാഫും ഏകദേശം രണ്ട് മണിക്കൂറിലധികം കാത്തിരുന്ന ശേഷമാണ് വേദിയിലെത്തിയത്, എന്നാൽ കൂമോയുടെ ഫോൺകോൾ ലഭിച്ചില്ല. കൂമോ തൻ്റെ പരാജയം സമ്മതിച്ചുള്ള പ്രസംഗത്തിനിടെ മംദാനിയെ അഭിനന്ദിക്കുകയും, മംദാനിയുടെ പേര് പറഞ്ഞപ്പോൾ ജനക്കൂട്ടം കൂവി വിളിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു.

മംദാനി തൻ്റെ വിജയ പ്രസംഗത്തിൽ പലതവണ കൂമോയ്‌ക്കെതിരെ ആഞ്ഞടിക്കുകയും, ഒരു ഘട്ടത്തിൽ കൂമോയുടെ പേര് ഇനി ഒരിക്കലും പറയേണ്ടി വരില്ലെന്ന് താൻ പ്രതീക്ഷിക്കുന്നതായും പറയുകയും ചെയ്തു.

More Stories from this section

family-dental
witywide