പാരീസിലെ ആര്‍ക്ക് ഡി ട്രയോംഫിന്റെ മാതൃകയില്‍ അമേരിക്കയിലും ഒന്ന് വേണം; ട്രംപിന്റെ മോഹമായി ‘ആര്‍ക്ക് ഡി ട്രംപ്’

വാഷിംഗ്ടണ്‍ : പാരീസിലെ ആര്‍ക്ക് ഡി ട്രയോംഫിന്റെ മാതൃകയില്‍ ഒരു കമാനം അമേരിക്കയിലും നിര്‍മ്മിക്കാനുള്ള പദ്ധതി പരസ്യമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബുധനാഴ്ച രാത്രി, വൈറ്റ് ഹൗസിലെ ബാള്‍ റൂം നിര്‍മ്മാണത്തിന് ധനസഹായം നല്‍കിയ വമ്പന്മാര്‍ക്കായി നടത്തിയ അത്താഴ വിരുന്നിനിടെയാണ് കമാനത്തിന്റെ മാതൃക പ്രദര്‍ശിപ്പിച്ചത്.

പ്രസിഡന്റ് രാജ്യ തലസ്ഥാനത്ത് തന്റെ അടുത്ത മഹത്തായ പദ്ധതിയായി മാറാന്‍ സാധ്യതയുള്ള ഒന്നാണിതെന്നാണ് ട്രംപ് കരുതുന്നത്. പാരീസിലെ ആര്‍ക്ക് ഡി ട്രയോംഫിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഒരു വലിയ കമാന മാതൃകയെ ട്രംപ് അനൗപചാരികമായി ‘ആര്‍ക്ക് ഡി ട്രംപ്’ എന്നാണ് വിശേഷിപ്പിച്ചത്.

‘ഇത് ശരിക്കും മനോഹരമായിരിക്കും. ഇത് അതിശയകരമാകുമെന്ന് ഞാന്‍ കരുതുന്നു,’ വൈറ്റ് ഹൗസില്‍ അത്താഴത്തിന് ഒത്തുകൂടിയ സമ്പന്നരായ ദാതാക്കളുടെ കൂട്ടത്തോട് നിര്‍ദ്ദിഷ്ട സ്മാരകത്തിന്റെ മിനിയേച്ചര്‍ മോഡല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു.

വിര്‍ജീനിയയിലെ ആര്‍ലിംഗ്ടണില്‍ ലിങ്കണ്‍ മെമ്മോറിയലിന് തൊട്ടുപടിഞ്ഞാറായാണ് ഇത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷം യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 250-ാം വാര്‍ഷികാഘോഷത്തിന് മുമ്പ് ഇത് പൂര്‍ത്തിയാകുമെന്നാണ് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചത്. അമേരിക്കയുടെ ‘ശക്തി, അഭിമാനം, നിലനില്‍ക്കുന്ന മഹത്വം’ എന്നിവയെയാണ് ഈ പദ്ധതി പ്രതീകപ്പെടുത്തുന്നതെന്നും ട്രംപ് പറഞ്ഞു.

അതേസമയം, കമാനത്തിന് എത്ര രൂപ ചിലവാകുമെന്ന് ട്രംപ് പറഞ്ഞില്ലെങ്കിലും, വൈറ്റ് ഹൗസില്‍ ഒരു പുതിയ ബോള്‍റൂം കൂട്ടിച്ചേര്‍ക്കുന്നത് ലഭിച്ച തുകയില്‍ നിന്നും മിച്ചം വരുന്ന ഫണ്ട് അതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Trump has plans to build an arch in the United States modeled after the Arc de Triomphe in Paris.

More Stories from this section

family-dental
witywide