എല്ലാം പൊളിച്ച് മാറ്റി ട്രംപ് ; വൈറ്റ് ഹൗസിന് മുന്നിലെ ലഫീയെറ്റ് പാർക്കിൽ 1981-ൽ ആരംഭിച്ച യുദ്ധവിരുദ്ധ കൂടാരം ഇനി ഒരോർമ്മ

വാഷിങ്ടൺ: 1981 മുതൽ വൈറ്റ് ഹൗസിനുമുന്നിലെ ലഫീയെറ്റ് പാർക്കിൽ ഉണ്ടായിരുന്ന യുദ്ധവിരുദ്ധ കൂടാരം ഇനി ഒരോർമ്മ മാത്രം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം ഞായറാഴ്‌ച പൊലീസ് ആ കൊച്ചുകൂടാരം പൊളിച്ചുമാറ്റുകയും അതിനുള്ളിൽ യുദ്ധവിരുദ്ധപ്രക്ഷോഭകനായ ഫിലിപ്പോസ് മെലാകു ബെലോയെ ഒഴിപ്പിക്കുകയും ചെയ്തു. ആണവായുധത്തിനും ലോകയുദ്ധങ്ങൾക്കുമെതിരെ 1981-ൽ വില്യം തോംസണാണ് ഈ കുടിൽകെട്ടി സമരം തുടങ്ങിയത്. 2009-ൽ തോമസ് മരിച്ചതോടെയാണ് ബെലോ സമരം ഏറ്റെടുത്തത്.

വൈറ്റ് ഹൗസിനുമുന്നിലെ ലഫീയെറ്റ് പാർക്കിൽ യുദ്ധത്തിനെതിരായ മുദ്രാവാക്യങ്ങൾ എഴുതിപ്പറ്റിച്ചുവെച്ച ആ കൂടാരം പൊളിച്ചുകളയാൻ ഒരിക്കലും വൈറ്റ് ഹൗസിൽ മാറിമാറിവന്ന പ്രസിഡൻ്റുമാരോ വാഷിങ്ടൺ മുനിസിപ്പാലിറ്റിയോ ശ്രമിച്ചില്ല. അതിനുള്ളിൽ ഉണ്ടാകുന്ന ആ ഒരു യുദ്ധ വിരുദ്ധ പോരാളിയെ ഒഴിപ്പിക്കാനും ശ്രമിച്ചിരുന്നില്ല. യുദ്ധവിരുദ്ധരായ ആളുകളും വിനോദ സഞ്ചാരികളും ആ കൂടാരം സന്ദർശിക്കുകയും ചെയ്തിരുന്നു.

അതേസമയം, ട്രംപിൻ്റെ ഈ നടപടി ഭവനരഹിതരെയെല്ലാം നീക്കി വാഷിങ്ടണിനെ ‘ശുചീകരിക്കുന്നതിന്റെ’ ഭാഗമായിട്ടാണ് എന്നാണ് പറയുന്നത്. എന്നാൽ, ഇത് ഭവനരഹിതന്റെറെ കൂടാരമല്ലെന്നും ഈ പൗരാവകാശലംഘനത്തിനെതിരേ കോടതിയിൽ പോകാനുള്ള തയ്യാറെടുപ്പിലാണെന്നും മെലാകു പറഞ്ഞു. മെലാകുവിന്റെ കൂടാരം വൈറ്റ് ഹൗസും പരിസരവും സന്ദർശിക്കുന്നവർക്ക് ഭീഷണിയാണെന്നാണ് വൈറ്റ് ഹൗസിന്റെ അവകാശവാദം.

More Stories from this section

family-dental
witywide